വീട്ടില്‍ കാവലിന് പുലിയുണ്ട് സൂക്ഷിക്കുക എന്ന് ഗ്രാമവാസികള്‍; കുരങ്ങുകള്‍ പറപറന്നു!
പൊള്ളാച്ചിയിലും ആളിയാര്‍ പരിസര പ്രദേശങ്ങളിലും കുരങ്ങ് ശല്യം വ്യാപകമായതോടെ പരിഹരിക്കാന്‍ പൊടിക്കൈകളുമായി ഗ്രാമവാസികള്‍.
കുരങ്ങുകളെ വിരട്ടാന്‍ കടകളിലും വീടിന്റെ പരിസരത്തും പുലിയുടെ പ്രതിമ വയ്ക്കുന്ന വിദ്യയാണ് ഗ്രാമവാസികള്‍ പരീക്ഷിച്ചത്. പരീക്ഷണം വിജയിച്ചതോടെ കുരങ്ങുകള്‍ പരിസരത്ത് പോലും എത്തുന്നില്ലെന്ന് ആളുകള്‍ പറയുന്നു. കുരങ്ങുശല്യം കാരണം കടകളിലും വീടുകളിലും ഉള്ളവര്‍ ദുരിതത്തിലായിരുന്നു.
ആളുകള്‍ പരീക്ഷണം നടത്തിനോക്കാന്‍ തീരുമാനിച്ചത് മേല്‍ക്കൂര വഴി ഉള്ളിലിറങ്ങുന്ന കുരങ്ങന്‍മാര്‍ വീട്ടിലും കടകളിലുമുള്ള സാധനങ്ങള്‍ വലിച്ചുവാരിയിടുകയും ഭക്ഷണ സാധനങ്ങള്‍ ഭക്ഷിച്ച് കടന്നു കളയുകയും ചെയ്യുന്നത് പതിവായതോടെയാണ്.
വന്യമൃഗങ്ങളെ ഉപദ്രവിച്ചാല്‍ വനം വകുപ്പ് നടപടി സ്വീകരിക്കുമെന്നതിനാല്‍ കുരങ്ങുകളെ വിരട്ടിയോടിക്കാനും ആളുകള്‍ ഭയപ്പെടുന്നു .ആളിയാര്‍, നവമല , ആനമല ഭാഗങ്ങളിലാണ് കുരങ്ങ് ശല്യം കൂടുതലായി കാണപ്പെടുന്നത്.
https://www.facebook.com/Malayalivartha