ഗവേഷകര്‍ക്ക് അമ്പരപ്പ്..., കൊമ്പന്‍ സ്രാവിനെ പിടിയിലാക്കി നീര്‍നായ വെള്ളത്തിനു മുകളിലെത്തി!
പലപ്പോഴും കടലില്‍ നീര്‍നായകളും സ്രാവുകളും ഏറ്റുമുട്ടാറുണ്ടെങ്കിലും പരസ്പരം ആഹാരമാക്കാറില്ല. സ്രാവുകളുമായി ഏറ്റുമുട്ടുമ്പോള്‍ സംഭവിക്കുന്ന മുറിവുമായി കരയിലേക്ക് കയറുന്ന നീര്‍നായകള്‍ മിക്കവാറും മുറിവുകളില്‍ അണുബാധയുണ്ടായാണ് ചാകുന്നത്.
എന്നാല്‍ ഡോണ്‍ ഹെന്‍ഡേഴ്‌സണും ആലിസ് കാഹിലും ചേര്‍ന്ന്് പകര്‍ത്തിയ അപൂര്‍വ ചിത്രങ്ങള്‍ ഗവേഷകരെ വരെ അമ്പരപ്പിക്കുന്നു. നീര്‍നായയുടെ പിടിയിലായ സ്രാവിന്റെ ചിത്രമാണ് സീ ഒട്ടെര്‍ സാവിയുടെ ട്വിറ്റര്‍ പേജില്‍ പങ്കുവച്ചത്.
ഭക്ഷിക്കാനാണോ അതോ കളിക്കാനാണോ നീര്‍നായ സ്രാവിനെ പിടികൂടിയതെന്ന് വ്യക്തമല്ല. ചിലപ്പോള്‍ വെറുമൊരു കൗതുകത്തിനാകാം നീര്‍നായ സ്രാവിനെ പിടികൂടിയതെന്നാണ് ഗവേഷകരുടെ നിഗമനം. ജലോപരിതലത്തിലെത്തിയ നീര്‍നായ സ്രാവിനെ കെട്ടിപ്പിടിച്ചു കിടക്കുന്നതും മുഖത്തോടു ചേര്‍ത്തു പിടിക്കുന്നതും ഭക്ഷിക്കാന്‍ ശ്രമിക്കുന്നതും ചിത്രങ്ങളില്‍ വ്യക്തമായി കാണാം.
ആദ്യമായിട്ടാണ് ഒരു നീര്‍നായ സ്രാവിനെ പിടികൂടുന്നതെന്ന് കലിഫോര്‍ണണിയ ഫിഷ് ആന്‍ഡ് വൈല്‍ഡ് ലൈഫ് വിഭാഗത്തിലെ ഉദ്യോഗസ്ഥനായ മൈക്കിള്‍ ഡി ഹാരിസ് വ്യക്തമാക്കി. തിരണ്ടികളെയും മറ്റും ഇവ പിടികൂടുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെങ്കിലും സ്രാവിനെ പിടികൂടുന്നതായി ഇതുവരെ കണ്ടെത്തിയിട്ടില്ല.
https://www.facebook.com/Malayalivartha