എ.ഐ.വൈ.എഫ്. ജില്ലാ വൈസ് പ്രസിഡന്റുമാര്‍ വിവാഹിതരായി, തുടര്‍ന്ന് വിവാഹവേദിയില്‍നിന്ന് പ്രചാരണ ഗോദയിലേക്ക്
പ്രായംചെന്ന വോട്ടറുടെ മുന്നില്‍ നേതാക്കള്‍ രക്തഹാരം ചാര്ത്തിയെത്തിയപ്പോള് തെരഞ്ഞെടുപ്പ് കഴിയുംമുന്നെ വിജയം പ്രഖ്യാപിച്ചോയെന്ന് സംശയം.
എന്നാല്‍ വിവാഹ വേദിയില്‍നിന്നിറങ്ങി വോട്ട് ചോദിക്കാനെത്തിയതാണെന്ന് പറഞ്ഞപ്പോള്‍ ഒരു പ്രത്യേക മമത. അതോടെ വോട്ടുറപ്പെന്ന വാഗ്ദാനവും.
ഇന്നലെ വിവാഹിതരായ എ.ഐ.വൈ.എഫ്. ജില്ലാ വൈസ് പ്രസിഡന്റുമാരായ നവ്യ തമ്പിയും പി.എസ്. സുനിലുമാണ് വിവാഹവേദിയില്‍നിന്ന് നേരെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയത്.
നവ്യതമ്പി നേരത്തെ നഗരസഭയിലേക്ക് മത്സരിച്ചിട്ടുണ്ട്. ഇത്തവണ സുഹൃത്ത് വി.എസ്. ദിനിലിനായി കക്കമാടന്‍ തുരുത്തിലാണ് വോട്ട് തേടി പ്രചാരണത്തിനിറങ്ങിയത്.
കൊടുങ്ങല്ലൂര്‍ ആനാപ്പുഴ ഉള്ളൂക്കാരന്‍ പറമ്പില്‍ തമ്പി -വിമല ദമ്പതികളുടെ മകളാണ് നവ്യ. ബാലവേദിയിലൂടെ പ്രവര്‍ത്തനം തുടങ്ങിയ നവ്യ എ.ഐ.എസ്.എഫ്. സംസ്ഥാന ജോയിന്റ് സെക്രട്ടറി, കാലിക്കറ്റ് യൂണിവേഴ്സിറ്റി കൗണ്‍സിലര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
https://www.facebook.com/Malayalivartha