സംസ്ഥാനത്തെ ജയിലുകളിലെ ആദ്യ നായ് പരിപാലന-വിപണന കേന്ദ്രമായ കാക്കനാട് ജയിലിന്റെ പരിപാലനത്തില്‍ കഴിഞ്ഞിരുന്ന രണ്ട് നായകളെ വില്‍ക്കാനുണ്ട്, ആവശ്യമുള്ളവര്‍ക്ക് വിളിക്കാം
സംസ്ഥാനത്തെ ജയിലുകളിലെ ആദ്യ നായ് പരിപാലന-വിപണന കേന്ദ്രമായ കാക്കനാട് ജില്ലാ ജയിലിലെ വളര്‍ത്തു നായ് ബ്രൂണയുടെ കുഞ്ഞുങ്ങളായ ലിനയും ലിയോയും പുതിയ ഉടമസ്ഥരെ കാത്തിരിക്കയാണ്. ജര്‍മന്‍ ഷെപ്പേഡ് ഇനമാണ്. ജയിലിലെ നായ് പരിപാലന കേന്ദ്രത്തിലെ ആദ്യ പ്രസവമാണ്. 7 കുഞ്ഞുങ്ങളുണ്ടായിരുന്നു.
ഇതിലെ ഒരാണിനെയും ഒരു പെണ്ണിനെയുമാണ് വില്‍പനയ്ക്കു വച്ചിരിക്കുന്നത്. കെന്നല്‍ ക്ലബ് സര്‍ട്ടിഫിക്കേഷനോടെയാണു ജയിലിലെ നായ് പരിപാലന കേന്ദ്രം.
പൊതുജനങ്ങള്‍ക്കും നായ്ക്കളെ ആവശ്യമുള്ള ഏജന്‍സികള്‍ക്കും വാങ്ങാം (ഫോണ്‍ 9446899531). റൂണ (ഡോബര്‍മാന്‍), റാണി (ലാബ്രഡോര്‍) എന്നീ നായ്ക്കളും ഇവിടെയുണ്ട്. ഒരു വര്‍ഷം മുന്‍പാണ് മൂന്നു നായ്ക്കളെ ജയിലിലെത്തിച്ചത്.
ജയില്‍ ഡിജിപി ഋഷിരാജ് സിങ്ങാണ് മികച്ച വരുമാനം കിട്ടുന്ന പദ്ധതിയെന്ന നിലയില്‍ നായ് വളര്‍ത്തല്‍ പദ്ധതിക്കു അനുമതി നല്‍കിയത്. രോഗ പ്രതിരോധ കുത്തിവയ്പുകളും സുരക്ഷാ നടപടികളും പൂര്‍ത്തിയാക്കിയ ശേഷമാകും നായ്ക്കുഞ്ഞുങ്ങളെ ആവശ്യക്കാര്‍ക്കു നല്‍കുകയെന്നു ജയില്‍ സൂപ്രണ്ട് ഡോ.പി.വിജയന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha