അമ്മയുടെയും മകളുടെയും വിവാഹം ഒരേ മണ്ഡപത്തില്‍; വ്യത്യസ്തമായ വിവാഹം വാര്‍ത്ത ഉത്തര്‍പ്രദേശില്‍ നിന്ന്; അന്‍പത്തിമൂന്നുകാരിയുടെ വിവാഹം മക്കളുടെയും ബന്ധുക്കളുടെയും സമ്മതത്തോടെ
അമ്മയുടെയും മകളുടെയും വിവാഹം ഒരെ വേദിയില്‍. കേട്ടവര്‍ക്ക് അത്ഭുതപ്പെടുത്തുന്ന വാര്‍ത്ത വരുന്നത് ഉത്തര്‍പ്രദേശില്‍ നിന്നുമാണ്. പങ്കാളി നഷ്ടപ്പെട്ട അച്ഛന്‍ അല്ലെങ്കില്‍ അമ്മ ജീവിതത്തില്‍ ഒറ്റയ്ക്കാവരുതെന്ന് കരുതി അവരെക്കൊണ്ട് വീണ്ടും വിവാഹം കഴിപ്പിച്ച ഒരുപാട് മക്കളുണ്ട്. അത്തരത്തിലൊരു വിവാഹമാണ് കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശില്‍ അവിടത്തെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായി ഗൊരഖ്പൂരില്‍ നടന്നത്.
അമ്പത്തിമൂന്നുകാരിയായ ബലി ദേവിയാണ് വിവാഹിതയായിത്. ഒപ്പം അവരുടെ മകള്‍ ഇരുപത്തിയേഴുകാരിയായ ഇന്ദുവും വിവാഹിതയായി. പിപ്രൗലി ബ്ലോക്കില്‍ നടന്ന സമൂഹ വിവാഹത്തിലാണ് ഇരുവരും വിവാഹിതരായത്. ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു ഇന്ദുവിന്റെ അച്ഛന്‍ മരണപ്പെട്ടത്.
ബലി ദേവി വിവാഹം ചെയ്ത് ഭര്‍ത്താവിന്റെ ഇളയ സഹോദരനായ അമ്പത്തിയഞ്ചുകാരന്‍ ജഗദീഷിനെയാണ്. ഭര്‍ത്താവിന്റെ മരണശേഷം ജഗദീഷിന്റെ സഹായത്തോടെയാണ് തന്റെ അഞ്ച് മക്കളെയും ബലീദേവി വളര്‍ത്തിയത്. തങ്ങളെ ഇത്രയും കാലം പൊന്നുപോലെ നോക്കിയവര്‍ ഒന്നിക്കുന്നതില്‍ മക്കള്‍ക്കും പൂര്‍ണസമ്മതമാണ്. ബലിദേവിയുടെ നാല് മക്കള്‍ നേരത്തേ വിവാഹിതരായിരുന്നു. അവസാനത്തെ കുട്ടിയെയും വിവാഹം കഴിപ്പിച്ച് വിട്ടശേഷമാണ് അമ്മയും ഇളയച്ഛനും വിവാഹിതരാകുന്നത്.
https://www.facebook.com/Malayalivartha