റേഡിയോ ചെന്നൈ സിറ്റിയിലെ റേഡിയോ ജോക്കി ലൗ ഗുരു ഇനി പശു സംരക്ഷണത്തിലേക്ക്; ഉംബ്ലാച്ചേരി പശുക്കളെ സംരക്ഷിക്കാൻ മുഴുവൻ സമയവും മാറ്റി വെക്കുകയാണ് ലൗ ഗുരു
ഒരുപാട് ആരാധകരുള്ള ഒരു ജോലി പെട്ടെന്ന് ഉപേക്ഷിച്ച് സാധാരണ ജീവിതം നയിക്കാൻ ആരെകൊണ്ടും കഴിയില്ല. എന്നാൽ രാജവേല്‍ നാഗരാജന് അതൊക്കെ നിഷ്പ്രയാസം കഴിയും. 'റേഡിയോ സിറ്റി ചെന്നൈ'യില്‍ ആര്‍ജെ ആയിരുന്ന രാജവേല്‍ 'ലൗ ഗുരു' എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഒരുപാട് ആരാധകരുള്ള ജോലി ഉപേക്ഷിച്ചിട്ട് നേരെ ഇറങ്ങിയത് കന്നുകാലികളിലെ തദ്ദേശീയ ഇനമായ ഉംബ്ലാച്ചേരിപശുക്കളെ വളർത്താനായിരുന്നു. ചെന്നൈയിലാണ് ഇദ്ദേഹം ജോലിചെയ്യുകയും ജീവിക്കുകയും ചെയ്തിരുന്നെങ്കിലും രാജവേലിന്റെ ജന്മനാട് പശുക്കളുടെയും കാളകളുടെയും പ്രത്യേക ഇനമായ ഉംബ്ലാച്ചേരി ധാരാളമായിട്ടുള്ള തിരുവാരൂർ ജില്ലയിലാണ്.
“എനിക്ക് ഒരു നല്ല ജോലി ഉണ്ടായിരുന്നു, ജോലിയില്‍ ഞാന്‍ വിജയിയും ആയിരുന്നു. പക്ഷേ, ഒരു നിർഭാഗ്യകരമായ സാഹചര്യം വരികയും അത് എന്‍റെ സമയവും അർപ്പണബോധവും ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. അതാണ് ഞാൻ ആർജെ ജോലി ഉപേക്ഷിക്കാൻ കാരണമായത്" എന്ന് രാജവേൽ സമൂഹമാധ്യമങ്ങളിലൂടെ തന്റെ ആരാധകരോട് പറയുകയുണ്ടായി. നാഗപട്ടണം, തിരുവാരൂർ, തഞ്ചാവൂർ ജില്ലകളുടെ തീരാപ്രദേശങ്ങളിലാണ് ഉംബ്ലാച്ചേരി പശുക്കളെ കൂടുതലായി വളർത്തുന്നത്. പൊതുവെ പാൽ കുറവായതിനാൽ ഈ ഇനത്തിലെ പശുക്കളെ വളർത്താൻ മടിക്കുകയും, മറ്റിനത്തിലെ പശുക്കൾക്ക് കൂടുതൽ പ്രാധാന്യം നൽകി. ഈ അവസരത്തിലാണ് നാഗരാജ് ചെന്നൈയിലുള്ള തന്റെ ജോലി ഉപേക്ഷിക്കുകയും പശുക്കളെ വളർത്തതാണ് നാട്ടിലേക്കും പോയത്.
ഈ ഇനത്തിലെ പശുക്കളെ എങ്ങനെ വളർത്താമെന്ന് നാട്ടുകാരുമായി ചർച്ച നടത്തി കണ്ടെത്തുകയും. നാട്ടുകാർക്ക് ഇതിനോട് താത്പര്യമില്ലെന്ന് മനസിലായതിനെ തുടർന്ന്, സോഷ്യല്‍ മീഡിയയിലെ പരിചയവും റേഡിയോ ഷോയിലൂടെ നേടിയെടുത്ത പരിചയവുമെല്ലാം ഉപയോഗിച്ച് ഈ കര്‍ഷകരെയും പശുക്കളെയും സഹായിക്കാനായി രാജവേല്‍ തീരുമാനിച്ചു. ‘പേസു തമിഴാ പേസു’എന്നൊരു യൂട്യൂബ് ചാനല്‍ ലോക്ക്ഡൌണ്‍ സമയത്ത് ആരംഭിച്ചു. ആറുമാസത്തിനകം ഒരു ലക്ഷം സബ്സ്ക്രൈബേർസ് ലഭിച്ച ചാനലിലൂടെ അദ്ദേഹം ജനങ്ങളെ ബോധവൽക്കരിക്കാനും തുടങ്ങി. തുടർന്ന്, ലോകത്തിന്റെ ഏത് കോണിൽ ഇരിന്നു കൊണ്ടും ഉംബ്ലാച്ചേരി പശുക്കളെ വാങ്ങുന്നതിനും വിൽക്കുന്നതിനുമുള്ള അവസരം ഉണ്ടാക്കുകയും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കര്‍ഷകര്‍ക്ക് സംഭാവന നല്‍കാനും അവസരമുണ്ടാക്കി കൊടുത്തു.
ഇപ്പോൾ ഇരുപത്തി അഞ്ചോളം പശുക്കളെ രാജവേലിനുണ്ട്. അവയുടെ മാസചിലവിന് ഏകദേശം അറുപതിനായിരം രൂപ ആവശ്യമായി വരും. മാസങ്ങളില്‍ ചെലവ് കൂടുതലാവുമെന്ന് മനസിലായതോടെ ഒരു ക്രൌഡ് ഫണ്ട് കാംപയനിംഗ് നടത്തുകയായിരുന്നു ഇദ്ദേഹം. റിസർച്ച് സെന്ററുൾപ്പടെ ഒരുപാട് പദ്ധതികൾ ഉംബ്ലാച്ചേരി ഇനത്തെ കൂടുതലായി വളർത്താനും പരിചരിക്കാനുമായി രാജവേൽ ലക്ഷ്യമിടുന്നുണ്ട്.
https://www.facebook.com/Malayalivartha