വിചാരണക്കിടെ ജഡ്ജിയോട് പ്രതിയുടെ പ്രണയാഭ്യർത്ഥന; മോഷണ കേസിലെ പ്രതിക്ക് ജഡ്ജി കൊടുത്ത മറുപടി ഇങ്ങനെ
കോടതിയുടെ മുന്നിൽ നിന്നും രക്ഷപ്പെടാൻ പ്രതികൾ വിവിധ രീതിയിൽ സംസാരിക്കുകയും ജഡ്ജിയെ സ്വന്തം വരുതിയിൽ കൊണ്ട് വരുവാനും ശ്രമിക്കാറുണ്ട്. എന്നാൽ ഫ്ലോറിഡയിൽ മോഷണക്കേസിൽ പിടിയിലായ പ്രതി വിചാരണക്കിടെ ജഡ്ജിയോട് പറഞ്ഞ വാക്കുകൾ രസിപ്പിക്കുന്നതാണ്. സൂം വഴി വിചാരണ നടത്തികൊണ്ടിരിക്കുന്നതിനിടെ പ്രതി ജഡ്ജിയോട് പ്രണയാഭ്യർത്ഥന നടത്തുകയായിരുന്നു. ഫ്ലോറിഡയിൽ നിന്നുള്ള ഈ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചു കൊണ്ടിരിക്കുകയാണ്. ഡിമിത്രിയ്സ് ലെവിസ് എന്നയാളായാണ് മോഷണ ശ്രമത്തിനിടെ അറസ്റ്റ് ചെയ്തത്. ബ്രോവാർജ് കൗണ്ടി കോടതിയിലാണ് വിചാരണയ്ക്കായി കൊണ്ടുവന്നത്. തബിത ബ്ലാക്മോൻ എന്ന സ്ത്രീ ആയിരുന്നു ജഡ്ജി.
വാദങ്ങളെല്ലാം കഴിഞ്ഞ് ജഡ്ജി വിധി പ്രസ്താവിക്കാൻ തുടങ്ങുന്നതിനിടയിലാണ് പ്രതി പ്രണയാഭ്യർത്ഥന നടത്തിയത്. 'ജഡ്ജ് നിങ്ങൾ വളരെ അധികം സുന്ദരിയാണ്. എനിക്ക് നിങ്ങളോട് പറയാനുള്ളത് ഇതാണ് ഐ ലവ് യു, ഐ ലവ് യു'. ഈ രീതിയിലായിരുന്നു ലെവിസ് പ്രണയാഭ്യർത്ഥന നടത്തിയത്.
എന്നാൽ, ചെറിയൊരു പുഞ്ചിരിയോടുകൂടിയാണ് തബിത പ്രതിക്ക് മറുപടി നൽകിയത്. മുഖസ്തുതികൾ നിങ്ങളെ പലയിടത്തും എത്തിക്കും, പക്ഷെ ഇവിടെ നടപ്പാകില്ല എന്നായിരുന്നു. കൂടാതെ 5000 രൂപ ബോണ്ട് കെട്ടിവെക്കാനുള്ള ശിക്ഷയും നടപ്പിലാക്കി. നിരവധി ലൈക്കുകളുംഷെയറുകളും ലഭിച്ചുകൊണ്ട് സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ് ഈ വീഡിയോ.
https://www.facebook.com/Malayalivartha