പരിസ്ഥിതി ദിനത്തില്‍ മരങ്ങള്‍ വെട്ടിമുറിക്കാന്‍ ക്വട്ടേഷന്‍; പത്രപരസ്യം നല്‍കിയത് സര്‍ക്കാര്‍ എജന്‍സികള്‍ തന്നെ; വെട്ടി മുറിച്ച് ലേലം ചെയ്യുന്നത് 787 മരങ്ങള്‍; ആലപ്പുഴ ജില്ലയില്‍ നിന്നുള്ള പത്രപരസ്യം സോഷ്യല്‍ മീഡിയല്‍ വൈറലാകുന്നു
ഇന്ന് ലോക പരിസ്ഥിതി ദിനമാണ്. ശ്വസിക്കാന്‍ ശുദ്ധവായുവും കുടിയ്ക്കാന്‍ ശുദ്ധമായ ജലവും വിളവ് തരാന്‍ ഗുണമേന്മയുള്ള നല്ല മണ്ണുമുണ്ടെങ്കില്‍ ഭൂമിയിലെ മനുഷ്യ ജീവിതം അതിമനോഹരമാകും. പരിസ്ഥിതിയുടെ ഈ പ്രാധാന്യം വീണ്ടും ഓര്‍മ്മിക്കാനും പുതിയ തലമുറയ്ക്ക് പരിസ്ഥിതിയെ കുറിച്ച് അവബോധം നല്‍കാനുമായാണ് ജൂണ്‍ 5 ന് പരിസ്ഥിതി ദിനം ആചരിക്കുന്നത്. പലരും മരങ്ങള്‍ നട്ട് ഈ ദിനം ആഘോഷമാകുമ്പോള്‍ മറ്റൊരു കൂട്ടര്‍ മരം മുറിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയാണ് വ്യത്യസ്തരായത്.
മാതൃഭൂമി പത്രത്തിന്റെ ആലപ്പുഴ എഡിഷനിലാണ് ഇത്തരമൊരു രസകരമായ പരസ്യമുള്ളത്. ആലപ്പുഴ ജില്ലയിലെ വെളിയനാട്, രാമങ്കരി, ചമ്പക്കുളം, നെടുമുടി, കൈനകരി പഞ്ചായത്തുകളും, ആലപ്പുഴ മുനിസിപ്പാലിറ്റിയും ഉള്‍പ്പെടുന്ന ചങ്ങനാശ്ശേരി റോഡിന്റെ വശത്തുള്ള 787 മരങ്ങള്‍ മുറിച്ച് മാറ്റുന്നത്. ഈ മരങ്ങള്‍ ജൂണ്‍ 14 ന് പരസ്യമായി ലേലം ചെയ്യുന്നതിനുള്ള ക്വട്ടേഷനാണ് പരസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് പത്ര പരസ്യത്തിലൂടെ വിളിച്ചിരിക്കുന്നത്. ക്വട്ടേഷന്‍ 11 മുമ്പ് നല്‍കണം. നിരവധി പേരാണ് ഈ പത്ര പരസ്യം സോഷ്യന്‍ മീഡിയയില്‍ ഷെയര്‍ ചെയ്യുന്നത്
പ്രകൃതിയെ മറന്നുകൊണ്ടുള്ള പുതിയ കാലത്തെ രീതികളെല്ലാം മനുഷ്യന് തിരിച്ചടി നല്‍കുന്ന ഈ കാലത്ത് പരസ്ഥിതി ദിനത്തിലെ ഈ പരസ്യത്തിനും അതിന്റെതായ പ്രദാന്യമുണ്ട്. എന്നാല്‍ പ്രകൃതിയെക്കുറിച്ച് ഒട്ടും ആശങ്കയില്ലാതെ ജീവിത സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക മാത്രമാണ് നിലവില്‍ മനുഷ്യന്‍ ചെയ്തുകൊണ്ടിരിക്കുന്നത്. പ്രകൃതിയുടെ മടിത്തട്ടിലിരുന്ന് അതിന്റെ അടിത്തറ ഇളക്കുന്ന അവസ്ഥ. മനുഷ്യന്റെ നിലനില്‍പ്പിന് ആധാരം തന്നെ പ്രകൃതിയാണെന്ന് നാം മറക്കുന്നതിന് തെളിവ് കൂടിയാണ് പത്ര പരസ്യം.
https://www.facebook.com/Malayalivartha