കൊവിഡ് രോഗികള്‍ക്ക് വേണ്ടി പി.പി.ഇ കിറ്റ് ധരിച്ച് ഡോക്ടറുടെ ഡാന്‍സ്; വീഡിയോ വൈറലാകുന്നു; ഒറ്റപ്പെട്ടലിന്റെ അവശത അനുഭവിക്കുന്ന കൊവിഡ് രോഗികള്‍ക്കായി നൃത്തച്ചുവടുമായി ഡോക്ടര്‍ സെയ്ദ് ഷിറാസ്
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ നവീനിന്റെയും ജാനകിയുടെയും വീഡിയോ വൈറലായതോടെ ഡോക്ടര്‍മാര്‍ ഡാന്‍സ് കേരളത്തില്‍ വലിയ കാര്യമൊന്നുമല്ല. എന്നാല്‍ കൊവിഡില്‍ ഒറ്റപ്പെടല്‍ അനുഭവിക്കുന്ന തന്റെ രോഗികള്‍ക്കായി കൊവിഡ് വാര്‍ഡില്‍ പി.പി.ഇ കിറ്റ് ധരിച്ച് ഡാന്‍സ് കളിച്ച് ഡോക്ടര്‍ വേറെ ലെവലാണ്. ഈ ഡോക്ടറുടെ ഡാന്‍സ് സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്. പത്തനംതിട്ട കോഴഞ്ചേരിയിലെ തോട്ടപ്പുഴശേരി പഞ്ചായത്തിലെ ചരല്‍ക്കുന്നില്‍ പ്രവര്‍ത്തിക്കുന്ന കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രത്തിലാണ് സംഭവം.
ഒറ്റപ്പെട്ടുപോയി ഡോക്ടറേ... ഞങ്ങള്‍ക്ക് മടുത്തു, കുറേ ദിവസം ആയില്ലേ ഇതില്‍ തന്നെ.. കുറച്ച് നേരത്തേക്കെങ്കിലും ഞങ്ങളെ ഒന്ന് സന്തോഷിപ്പിക്കാമോ എന്ന വയോധികനായ കൊവിഡ് ബാധിതന്റെ ആപേക്ഷ അങ്ങനെ തള്ളി കളയാന്‍ ആ യുവ ഡോക്ടര്‍ക്ക് സാധിക്കുമായിരുന്നില്ല. പിന്നെ അവര്‍ക്ക് വേണ്ടി പി.പി.ഇ കിറ്റു ധരിച്ചുകൊണ്ട് രോഗികളെ പരിശോധനക്കാന്‍ എത്തിയ ഡോക്ടര്‍ നൃത്തചുവടുകള്‍ വച്ചു. കൊവിഡ് കേന്ദ്രത്തിന്റെ ചുമതലയുണ്ടായിരുന്ന ഡോക്ടര്‍ സെയ്ദ് ഷിറാസാണ് കൊവിഡ് രോഗികള്‍ക്കായി ചുവടു വച്ചത്.
അയിരൂര്‍ ആയൂര്‍വേദ ആശുപത്രിയിലെ ഡോക്ടറായ സെയ്ദ് കഴിഞ്ഞ കുറച്ച് കാലമായി ചരല്‍കുന്നില്‍ ജോലി ചെയ്യുകയായിരുന്നു. ഡോക്ടര്‍ ഡ്യൂട്ടി അവസാനിപ്പിച്ച് വീട്ടിലേക്ക് മടങ്ങാന്‍ പോകുന്നതിന് മുമ്പായി വാര്‍ഡില്‍ പരിശോധനക്കായി എത്തിയപ്പോഴാണ് രോഗികളുടെ ആവശ്യം വന്നത്. രോഗത്തിന്റെയും ഒറ്റപ്പെടലിന്റെയും വിശമതകള്‍ അനുഭവിക്കുന്ന വയോധികരുടെ ആവശ്യം തള്ളിക്കളാന്‍ ഡോക്ടര്‍ക്ക് സാധിച്ചില്ല. പിന്നെ എ.ആര്‍ റഹുമാന്റെ മുക്കാല മുക്കപ്പില എന്ന തമിഴ് ചലച്ചിത്രഗാനത്തിന് ചുമടുകള്‍ വയ്ക്കുകയായിരുന്നു. ഈ ചിത്രം ആരോ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റു ചെയ്തതോടെ വീഡിയോ വൈറലായി. ഡോക്ടറും താരമമായി.
47 കൊവിഡ് രോഗികളാണ് ചരല്‍ക്കുന്ന് കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രത്തില്‍ ചികിത്സയില്‍ കഴിയുന്നത്. ഒറ്റപ്പെടലിന്റെ ഭീകരത പലരെയും ബാധിച്ചതായി ഡോക്ടര്‍ മനസിലാക്കിയിരുന്നു. പലര്‍ക്കും രക്തസമ്മര്‍ദം വര്‍ധിക്കുന്നതിനുള്ള ഒരു പ്രധാനകാരണം ഇതാണെന്നും ഡോക്ടര്‍ സൈയ്ദ് അഭിപ്രായപ്പെട്ടു. അതുകൊണ്ടു തന്നെ അവരുടെ ആവശ്യത്തിനോട് മുഖം തിരിച്ച് നില്‍ക്കാന്‍ സാധിച്ചില്ലെന്ന് സൈയ്ദ് പറഞ്ഞു. 10 ദിവസമായി വീട്ടില്‍ പോകാതെ ജോലി ചെയ്യുകയായിരുന്ന ഡോക്ടര്‍ സെയ്ദ്. അദ്ദേഹത്തിന്റെ കരാര്‍ കലാവധി അവസാനിച്ചിരുന്നു. ഇതോടെ രോഗികളുടെ പ്രായപ്പെട്ട ഡോക്ടര്‍ സ്വന്തം സ്ഥലമായ കൊല്ലം മൈനാഗപ്പള്ളിയിലേക്ക് മടങ്ങി.
https://www.facebook.com/Malayalivartha