മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് പുരാവസ്തുക്കൾക്കായി തിരച്ചിൽ നടതുന്നതിനിടയിൽ കൃഷിയിടത്തിൽ നിന്നും സിഗ്നൽ ; ദമ്പതികൾ അവിടെ കുഴിച്ചപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ച;കണ്ടത്തിയ 'സാധനത്തിന്റെ' വില 9.6 കോടി രൂപ!!!അമ്പരപ്പിക്കുന്ന സംഭവം
പുരാവസ്തു എന്ന് കേൾക്കുമ്പോൾ എല്ലാവരുടെയും മനസ്സിലേക്ക് ഓടിവരുന്നത് മോൻസനെയായിരിക്കും. പുരാവസ്തുക്കളുടെ ശേഖരമാണ് എന്ന് പറഞഞ പലതും കാണിച്ചു ഉന്നതരെ പറ്റിച്ച് തട്ടിപ്പു നടത്തി ജീവിച്ച് ഒടുവിൽ പിടികൂടുകയും ചെയ്തു. എന്നാൽ ഇവിടെ ഇതാ ഒരു പുരാവസ്തു കണ്ടെത്തിയിരിക്കുകയാണ്. തട്ടിപ്പ് ഒന്നുമല്ല കേട്ടോ.
മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് പുരാവസ്തുക്കൾക്കായി തിരച്ചിൽ നടത്തിയപ്പോൾ ലങ്കാസ്റ്ററിൽ നിന്നുള്ള നഴ്‌സായ ബഫി ബെയ്‌ലിന് കിട്ടിയത് 9.6 കോടി രൂപ വിലമതിക്കുന്ന ഒരു ചെറിയ സ്വർണ്ണ ബൈബിൾ . ബെയ്‌ലി, ഭർത്താവ് ഇയാനോടൊപ്പം നോർത്ത് യോർക്ക്ഷെയറിലെ ഷെരീഫ് ഹട്ടൺ കാസിലിനടുത്തുള്ള കൃഷിയിടത്തിൽ തിരച്ചിൽ നടത്തുകയായിരുന്നു.
അപ്പോഴായിരുന്നു ഡിറ്റക്ടർ ഒരു ഫുട്‌പാത്തിന് സമീപം എത്തിയപ്പോൾ സിഗ്നൽ പുറപ്പെടുവിച്ചത് . ഒട്ടും താമസിയാതെ ഇരുവരും ചേർന്ന് അവിടെ കുഴിയ്ക്കാൻ തുടങ്ങി. ഏകദേശം അഞ്ച് ഇഞ്ച് താഴേക്ക് കുഴിച്ചപ്പോൾ അതിനകത്ത് വിലമതിക്കാനാകാത്ത ഒരു സമ്മാനമായിരുന്നു. 9.6 കോടി രൂപ വിലമതിക്കുന്ന ഒരു ചെറിയ സ്വർണ്ണ ബൈബിൾ കാണുകയായിരുന്നു. ഈ സ്വർണ ബൈബിളിന് 1.5 സെന്റീമീറ്റർ നീളവും 5 ഗ്രാം ഭാരവുമാണ് .
ആ ലോഹ കഷ്ണം കുഴിച്ചെടുത്തപ്പോൾ അതിനെന്തെങ്കിലും പ്രത്യേതകയുള്ളതായി ആദ്യം തോന്നിയില്ല. ഒരു പഴയ ആടിന്റെ ഇയർ ടാഗ് അല്ലെങ്കിൽ ഒരു പുൾ മോതിരം ആയിരിക്കുമെന്നാണ് ബെയ്‌ലി കരുതിയത്.എന്നാൽ അതില്‍ പറ്റിപിടിച്ചിരുന്ന കളിമണ്ണ് നീക്കം ചെയ്തപ്പോൾ അത് വ്യത്യസ്തമായ എന്തോ ഒന്നാണെന്ന് ഇവർക്ക് മനസ്സിലാകുകയായിരുന്നു . ഫോണിൽ ഫോട്ടോ എടുത്ത് വലുതാക്കി നോക്കിയപ്പോഴാണ് അത് സ്വർണ്ണമാണെന്ന് ഇവർക്ക് മനസിലാകുന്നത്.
സ്വർണമാണങ്കിലും ഒരു ഗിഫ്റ്റ് ഷോപ്പിൽ നിന്ന് ആരെങ്കിലും വാങ്ങിയ ഒരു വസ്തുവായി മാത്രമാണെന്നാണ് ഇവർ അപ്പോഴും ചിന്തിച്ചത്. പക്ഷേ അതിസൂക്ഷ്മമായി നിരീക്ഷിച്ചപ്പോളാണ് അതിന്റെ ഭാരവും ഭംഗിയും എല്ലാം ഇവർക്ക് നേരിട്ട് തന്നെ ബോധ്യപ്പെട്ടത്. 15-ാം നൂറ്റാണ്ടിൽ ഭരിച്ചിരുന്ന ഇംഗ്ലണ്ടിലെ രാജാവായ റിച്ചാർഡ് ദി മൂന്നാമന്റെ ഉടമസ്ഥതയിലുള്ള ഒരു വസ്തുവിന് സമീപമുള്ള ഭൂമിയിലാണ് ഇത് കണ്ടെത്തിയത്.
നിലവിൽ യോർക്കിലെ യോർക്ക്ഷെയർ മ്യൂസിയമാണ് ഈ സ്വർണ്ണ ബൈബിളിന്റെ വിലയിരുത്തൽ നടത്തുന്നത്. അവിശ്വസനീയമാംവിധം സമ്പന്നനായ’ ഒരാളുടെ ഉടമസ്ഥതയിലുള്ള ‘അസാധാരണമായ അതുല്യമായ’ പുരാവസ്തു എന്നാണ് ഒരു വിദഗ്ദ്ധൻ വസ്തുവിനെ വിശേഷിപ്പിച്ചത്.
https://www.facebook.com/Malayalivartha