ലെയ്സ് പാക്കറ്റുകൾ തുന്നിച്ചേര്‍ത്ത് ഒരു ട്രെന്‍ഡി സാരി, സാരിയുടെ ബോഡി മുഴുവന്‍ തിളങ്ങുന്ന വെള്ളി നിറം, സോഷ്യല്‍ മീഡിയയില്‍ തരംഗമായി ബ്ലൂ ലേസ് ബോഡർ സാരി
ലെയ്സ് പാക്കറ്റുകളെ തുന്നിച്ചേര്‍ത്ത് ഒരു ട്രെന്‍ഡി സാരി.ഇങ്ങനെയൊരു കിടിലന്‍ ക്രിയേറ്റിവിറ്റിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിക്കൊണ്ടിരിക്കുന്നത്. ചിപ്സിന്റെ നിരവധി പാക്കറ്റുകള്‍ കൂട്ടിത്തുന്നിയെടുത്ത് മനോഹരമായ സാരിയായി അണിയുന്ന വീഡിയോ കഴിഞ്ഞ ദിവസമാണ് ഇന്‍സ്റ്റഗ്രാമില്‍ പ്രചരിച്ചുതുടങ്ങിയത്. പാക്കറ്റുകളുടെ മറുവശമുള്ള തിളങ്ങുന്ന വെള്ളി നിറമാണ് സാരിയുടെ ബോഡി മുഴുവന്‍.
നീല നിറത്തിലുള്ള ചിപ്സ് കവറുകള്‍ സാരിയുടെ ബോഡറായും ഉപയോഗിച്ചുകൊണ്ടാണ് സാരി നിർമ്മിച്ചിരിക്കുന്നത്. സാരി നിര്‍മിച്ച യുവതിയുടെ യഥാര്‍ഥ പേരോ മറ്റ് വിവരങ്ങളോ ഒന്നും ഇതുവരെ ലഭ്യമായിട്ടില്ല.എന്തായാലും സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിക്കുകയാണ് ബ്ലൂ ലേസ് ബോഡർ സാരി.
https://www.facebook.com/Malayalivartha