എൻ പേര് 'പടയപ്പ.....!! കാട്ടുകുറുമ്പനെ പേടിക്കാതെ കെഎസ്ആർടിസി ഡ്രൈവർ, ഇരുപത്തിരണ്ട് തവണ റോഡിൽ കണ്ടിട്ടുണ്ടുണ്ടെങ്കിലും മൂന്നടി മുന്നിൽ വന്ന് സലാം പറഞ്ഞുപോയത് ആദ്യം, കണ്ടുമുട്ടൽ മറക്കാതിരിക്കാൻ ഒരു സമ്മാനമെന്ന പോലെ കൊമ്പ് കൊണ്ട് അവൻ മുൻഗ്ലാസിൽ കോറി, രണ്ടാം തവണ കൊമ്പ് തൊട്ടപ്പോൾ ഗ്ലാസ് പൊട്ടി...പടയപ്പയെ കുറിച്ച് ബാബുരാജിനും പറയാനുണ്ട്....
രാത്രികാലങ്ങളില്‍ മൂന്നാര്‍ ടൗണിലടക്കം സ്ഥിരം സാന്നിധ്യമായിരുന്ന ആനയെ തൊഴിലാളികളാണ് 'പടയപ്പ' എന്ന ഓമനപ്പേരിട്ട് വിളിക്കാൻ തുടങ്ങിയത്. വഴിയോരകടക്കുള്ളില്‍ നിന്നും ഭക്ഷ്യ സാധനങ്ങള്‍ ഭക്ഷിക്കുന്നതുള്‍പ്പെടെ പതിവുമായിരുന്നു. ലോക്ഡൗൺ സമയത്ത് ടൗണിലെ സ്ഥിരം സന്ദർശകനായി മാറിയ ആന പക്ഷെ പിന്നീട് കാട്ടിലേക്ക് പോവാതെ നാട്ടിൽ തന്നെ തുടരുകയായിരുന്നു.
കഴിഞ്ഞ ദിവസം കെഎസ്ആർടിസി ബസിന് മുന്നിലെത്തിയ കാട്ടുകൊമ്പൻ ‘പടയപ്പ പതിവുപോലെ മൂന്നാർ ജി എച്ച് റോഡിൽ പെരുമ്പാവൂർ ചെറുകുന്നം സ്വദേശി എം സി ഔസേപ്പ് നടത്തുന്ന കടയുടെ മുൻവശം തകർത്ത കാട്ടാന ആറു പഴുത്ത വാഴക്കുലകളും ആപ്പിൾ, മുന്തിരി, മാതളം എന്നിവയും തിന്നുതീർത്ത ശേഷം 25 കിലോഗ്രാം പച്ചക്കറിയും അകത്താക്കി. ഇത് ആറാം തവണയാണ് ഔസേപ്പിന്റെ കട തേടി പടയപ്പ എത്തുന്നത്. ഓരോ തവണയും കട തകർത്ത് പഴവും പച്ചക്കറിയും അകത്താക്കിയശേഷം നീട്ടിയൊന്ന് ചിന്നം വിളിച്ച് തിരികെ കാടുകയറുന്നതാണ് പതിവ്. ദേവികുളത്തുനിന്ന് വനംവകുപ്പിന്റെ ദ്രുതപ്രതികരണസേനയെത്തി പടക്കം പൊട്ടിച്ചാണ് ആനയെ തിരിച്ചയച്ചത്.
2020 ലാണ് ആന ആദ്യമായി ഈ കട നശിപ്പിച്ചത്. ഇതുവരെ ഏകദേശം 5 ലക്ഷം രൂപയുടെ നഷ്ടമാണ് ഔസേപ്പിനുണ്ടായത്. വനംവകുപ്പിൽ നിന്ന് ആകെ ലഭിച്ച നഷ്ടപരിഹാരം 50,000 രൂപയും. അവധിക്കാലം ആരംഭിച്ചതോടെ മൂന്നാറിലേക്കു വിനോദസഞ്ചാരികളുടെ തിരക്ക് വർധിക്കുകയാണ്. രാത്രി വൈകിയും എത്തുന്ന വാഹനങ്ങൾക്ക് കാട്ടാനകൾ ഭീഷണി ഉയർത്തുന്നുണ്ട്. വനംവകുപ്പ് സുരക്ഷാ നടപടികൾ സ്വീകരിക്കണമെന്നു നാട്ടുകാരും വ്യാപാരികളും ആവശ്യപ്പെടുന്നു.
എന്നാൽ പടയപ്പയെ പേടിക്കാതെ മൂന്നാറിൽ നിന്ന് ഉദുമൽ പേട്ടയിലേക്കുള്ള യാത്രയ്ക്കിടെ കെഎസ്ആർടിസി ബസ് ഡ്രൈവർ ബാബുരാജ് കണ്ടക്ടറും സഹയാത്രികരും പകർത്തിയ വീഡിയോയിൽ അക്ഷോഭ്യനായി ഇരിക്കുകയായിരുന്നു. പടയപ്പയുടെ കുറുമ്പിനെ കുറച്ച് നന്നായി അറിയാവുന്ന ആളാണ് ഇദ്ദേഹം. വന്യമൃഗങ്ങളും കാട്ടാനകളും സ്വൈരവിഹാരം നടത്തുന്ന റൂട്ടുകളിലൂടെയാണ് ബാബുരാജ് വർഷങ്ങളായി വാഹനം ഓടിക്കുന്നത്.
2007ലാണ് ബാബുരാജ് കെഎസ്ആർടിസിയിൽ എത്തുന്നത്. അതിനു മുൻപും ഈ റൂട്ടുകളിലൂടെ ബസും ലോറിയും ഓടിച്ചിട്ടുണ്ട്. ഇതിനിടെ പടയപ്പയെ 22 തവണ റോഡിൽ കണ്ടിട്ടുണ്ടുണ്ടെങ്കിലും മൂന്നടി മുന്നിൽ വന്ന് സലാം പറഞ്ഞുപോയത് ആദ്യമായാണ്.കഴിഞ്ഞ ദിവസത്തെ കൂടിക്കാഴ്ചയ്ക്കിടെ കൊമ്പ് കൊണ്ട് അവൻ മുൻഗ്ലാസിൽ ഒന്നു കോറി പടയപ്പ കുറുമ്പുക്കാട്ടി. ഒരിക്കൽ പോലും പടയപ്പ ആക്രമണ സ്വഭാവം കാണിച്ചിട്ടില്ലെന്നാണ് ബാബുരാജ് പറയുന്നത്
രാത്രിയായാലും പകലായാലും മാറിനിന്നു വഴി തന്നിട്ടുണ്ട്. ആ വിശ്വാസത്തിലാണു ബസിൽ തന്നെ ഇരുന്നത്. അവൻ അടുത്തുവന്നു മണത്തു നോക്കി, തൊട്ടുനോക്കി, മാറിനിന്നു. രണ്ടാമത്തെ പ്രാവശ്യം കൊമ്പ് തൊട്ടപ്പോൾ ഗ്ലാസിൽ പൊട്ടലുണ്ടായി. യാത്രക്കാരുമായി ഞാൻ റിസ്ക് എടുത്തെന്നു പറയുന്നവരുമുണ്ട്. ഏത് വിഷയത്തിലും രണ്ട് പക്ഷമുണ്ടാകുമല്ലോ എന്നാണ് അദ്ദേഹം പറയുന്നത്.
കെഎസ്ആർടിസി ബസ് ഡ്രൈവർ ബാബുരാജ് ആളൊരു മൃഗസ്നേഹിയാണ്. ചിന്നാർ കാട്ടിലൂടെ ബസ് ഓടിക്കുന്നതിനിടെ 11 തവണ പുലിയെ കണ്ടിട്ടുണ്ട്. ഈ കണ്ടുമുട്ടലിന്റെയെല്ലാം കൃത്യമായ കണക്കും അദ്ദേഹം സൂക്ഷിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha