ഫോണിൽ കളി കൂടി, ഫോൺ അഡിക്ടായ ഗൊറില്ലയ്ക്ക് പണികൊടുത്ത് മൃഗശാല അധികൃതർ, ഫോൺ ഉപയോഗം അമിതമായതോടെ മറ്റു മൃഗങ്ങളുമായി ചങ്ങാത്തം കൂടാനോ ഇടപഴകാനോ അമരെയ്ക്ക് ഇഷ്ടമല്ല..!
ഫോണിൽ സമയം ചെലവഴിക്കാനാണ് ഇന്ന് മിക്കവർക്കും ഇഷ്ടം. എന്നാൽ മനുഷ്യനെ പോലെ ഫോൺ അഡിക്ടിവാണ് അമര എന്ന ഗൊറില്ല.ചിക്കാഗോയിലെ ലിങ്കൺ പാർക്ക് സൂവിലെ അമരെ എന്ന ഗൊറില്ലയ്ക്ക് ഫോണിൽ കളി ഇത്തിരികൂടുതലാണ്. മൃഗശാലയിൽ അമരയെ കാണാൻ നിരവധി ആളുകൾ എത്തുകയും ഫോട്ടോ പകർത്തുകയും ചെയ്യാറുണ്ട്.
എന്നാൽ പിന്നീട് കൗതുകത്തിനായി ഈ ചിത്രങ്ങൾ ഗൊറില്ലയെ കാണിക്കുകയും ആദ്യം ആശ്ചര്യത്തോടെ നോക്കിയിരുന്ന ഗൊറില്ല പിന്നീട് അതിന് അഡിക്റ്റായി മാറുകയും ആയിരുന്നു. ഇപ്പോൾ ഫോണിൽ നിന്ന് മാറിയിരിക്കാൻ പറ്റാത്ത അവസ്ഥയിലാണ് ഗൊറില്ല.അധികൃതർ തന്നെയാണ് ഈ വിവരം അറിയിച്ചത്. ഇതിനായി ഇവർ കണ്ടെത്തിയ പോംവഴി ഗൊറില്ലയുടെ ഫോൺ സമയം വെട്ടിക്കുറയ്ക്കാനാണ്.
ഇതിനും തക്കതായ കാരണമുണ്ട്. കഴിഞ്ഞ ദിവസം ഒരു മൃഗം ആക്രമിക്കാൻ വന്നതുപോലും ഫോണിൽ കളിച്ചിരുന്നത് കാരണം ഗൊറില്ല അറിഞ്ഞില്ല. ഈ സംഭവമാണ് ഗൊറില്ലയിൽ നിന്ന് ഫോൺ വാങ്ങി വെക്കാൻ തീരുമാനിക്കാൻ പ്രധാന കാരണം. ഫോൺ ഉപയോഗം അമിതമായതോടെ മറ്റു മൃഗങ്ങളുമായി ചങ്ങാത്തം കൂടാനോ ഇടപഴകാനോ അമരെയ്ക്ക് ഇഷ്ടമല്ലാതായി.
ഇനിയും ഇത് തുടർന്നാൽ വലിയ പ്രശ്നങ്ങളിലേക്ക് വഴി നഴിച്ചേക്കാമെന്ന അധികൃതരുടെ വിലയിരുത്തലാണ് ഈ തീരുമാനത്തിലേക്ക് എത്തിച്ചേർന്നത്. ഫോൺ സമയം കുറയ്ക്കുന്നതിന് പുറമെ അമരെയുടെ കൂടിന് ചുറ്റിനും കയറുപയോഗിച്ച് കെട്ടാനും മൃഗശാലയിലേക്ക് ആളുകൾ എത്തുമ്പോൾ ഫോൺ കാണിക്കുന്നത് വിലക്കാനും അധികൃതർ തീരുമാനിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha