ശ്വാന സുന്ദരിക്ക് മുന്നിൽ താരറാണിമാർ തോറ്റുപോകും, അറുനൂറ്റിനാൽപ്പത്തിയൊന്ന് ഫോട്ടോഷൂട്ടുകൾ...ഫാൻസി ഡ്രസ് കോസ്റ്റ്യൂമുകൾ...ഫങ്കി തൊപ്പികൾ...എല്ലാം റോസിയുടെ സ്വന്തം, രണ്ട് വർഷത്തിന് മുകളിലായി പുതിയ ഡ്രസുകളിൽ റോസിയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ എത്തുന്നു...!!
ലോക്ക് ഡൗൺ കാലത്താണ് പലരുടേയും കലാവാസനകൾ നാം തിരിച്ചറിഞ്ഞത്. അത്തരത്തിൽ കൊവിഡ് കാലത്ത ഒരു ഹോബിയായി യു.എസിലെ ചിക്കാഗോയിലുള്ള 38 -കാരി കോർട്ട്‌നി സിംപ്‌സൻ തന്റെ വളർത്ത് നായ്ക്ക് ഉടുപ്പുകൾ തുന്നി തുടങ്ങി. പുതിയ വസ്ത്രങ്ങൾ ധരിച്ച നായ്ക്കുട്ടിയുടെ പുത്തൻ ചിത്രങ്ങൾ എല്ലാ ദിവസവും അവൾ ഇൻസ്റ്റഗ്രാമിൽ പങ്കിട്ടു. വെറുമൊരു നേരം പോക്കിന് ആരംഭിച്ചതാണെങ്കിലും, ഇതോടെ വളർത്തു നായ റോസി അങ്ങ് ഹിറ്റായി.
ഏകദേശം രണ്ട് വർഷത്തിന് മുകളിലായി പുതിയ ഡ്രസിൽ റോസിയുടെ ചിത്രങ്ങൾ എത്തുന്നു. ഇതുവഴി നിരവധി ഫാൻസിനെ സ്വന്തമാക്കാൻ റോസിയ്ക്ക് സാധിച്ചു. ഇതുവരെയുള്ള കണക്ക് നോക്കി കഴിഞ്ഞാൽ, അവൾ 641 ഫോട്ടോഷൂട്ടുകൾ നടത്തി കഴിഞ്ഞു. വർണ്ണാഭമായ സൺഗ്ലാസുകൾ, ഫാൻസി ഡ്രസ് കോസ്റ്റ്യൂമുകൾ, ഫങ്കി തൊപ്പികൾ തുടങ്ങി നമുക്ക് സങ്കൽപ്പിക്കാൻ കഴിയുന്നതിലും കൂടുതൽ വസ്ത്രങ്ങൾ റോസിക്ക് സ്വന്തമായുണ്ട്.
നായ്ക്കളിൽ വളരെ പ്രശസ്തമായ ചിഹ്വാഹ്വ ഇനത്തിൽപ്പെട്ടതാണ് റോസി. അവയുടെ നിരവധി വീഡിയോകളും, ചിത്രങ്ങളും സാമൂഹ്യമാധ്യമങ്ങളിൽ വൈറലാണെങ്കിലും അവൾക്ക് കാഴ്ചയോ, പല്ലുകളോ ഇല്ല. പക്ഷേ റോസിയുടെ ചിത്രങ്ങൾ കണ്ടാൽ ഈ പരിമിതികളൊന്നും ഉള്ളതായി ആർക്കും തന്നെ തോന്നില്ല.
2018 മെയ് മാസത്തിൽ ചിക്കാഗോയിലെ ഒരു മൃഗസംരക്ഷണ കേന്ദ്രത്തിൽ നിന്നാണ് റോസിയെ കോർട്ട്‌നി ദത്തെടുക്കുന്നത്. അന്ന് അവൾക്ക് 12 വയസ്സുണ്ടായിരുന്നു. റോസിയ്ക്ക് ആദ്യമേ ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായിരുന്നു. രണ്ടാമത്തേതും പ്രശ്നമാവാൻ തുടങ്ങിയതോടെ അതും നീക്കം ചെയ്യേണ്ടിവന്നു.
പിന്നീട് റോസിയ്ക്ക് ഒരു കൂട്ടിനു വേണ്ടി 2021 സെപ്റ്റംബറിൽ മറ്റൊരു ചിഹ്വാഹ്വയെ കോർട്ട്‌നി ദത്തെടുത്തു, രണ്ട് വയസ്സുകാരിയായ ക്ലാരബെല്ലെ. ഇരുവർക്കുമായി നൂറുകണക്കിന് വസ്ത്രങ്ങളാണ് അവൾ വാങ്ങിക്കൂട്ടിയിരിക്കുന്നത്.എന്നാൽ, റോസിയ്ക്ക് മുൻപ് കോർട്ട്‌നിയ്ക്ക് മറ്റൊരു നായയുണ്ടായിരുന്നു, പേര് ചൂ ചൂ. അതിനെ വച്ചായിരുന്നു ഇൻസ്റ്റാഗ്രാം പേജ് ആദ്യമായി ആരംഭിച്ചത്. എന്നാൽ, ഇപ്പോൾ അത് റോസിയ്ക്ക് വേണ്ടി ഉപയോഗിക്കുന്നു.
ആദ്യം വെറും 125 ഫോളോവേഴ്‌സ് മാത്രമായിരുന്നു അവർക്ക് ഉണ്ടായിരുന്നത്. ആദ്യം ഒരു വിനോദത്തിനായി ആരംഭിച്ചത് എന്നാൽ പിന്നീട് ആളുകളെ ആകർഷിക്കാൻ തുടങ്ങി. "ആളുകൾ ഇത്രയധികം സ്നേഹിക്കുമെന്ന് ഞങ്ങൾ ഒരിക്കലും പ്രതീക്ഷിച്ചില്ല. കഴിയുന്നിടത്തോളം കാലം ഇത് തുടരാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. റോസി വളരെ സ്വീറ്റാണ് എന്നും, ക്ലാരബെൽ ചെറുതാണെങ്കിലും, ഭയമില്ലാത്തവളാണെന്നും കോർട്ട്‌നി പറയുന്നു.
https://www.facebook.com/Malayalivartha