ദാഹിച്ച് വലഞ്ഞ് രാജവെമ്പാല, ഗ്ലാസില്‍ വെള്ളം നല്‍കി യുവാവ്, കൈയിലിരിക്കുന്ന ഗ്ലാസില്‍ നിന്ന് വെള്ളം കുടിക്കുന്ന രാജവെമ്പാലയുടെ ദൃശ്യം വൈറൽ
ലോകത്തിലെ ഏറ്റവും നീളമേറിയ വിഷപ്പാമ്പാണ് രാജവെമ്പാല. പൊതുവേ ശാന്തപ്രകൃതമാണ്, മനുഷ്യരെ കണ്ടാല്‍ ഒഴിഞ്ഞു പോവുകയാണ് പതിവ്. എന്നാല്‍ പ്രകോപിപ്പിച്ചാല്‍ വളരെ അപകടകാരിയാണ്. സാധാരണക്കാര്‍ നമ്മൾ രാജവെമ്പാലയെ കണ്ടാല്‍ നിലവിളിച്ചോടുകയാണ് ചെയ്യുന്നത്. മിക്കവരും പാമ്പിനെ കണ്ടാൽ തന്നെ ഓടുന്നവരാണ്.
ഇപ്പോൾ ഇതാ ഇത്തരത്തിൽ പാമ്പിനെ കണ്ട് പേടിച്ചോടുന്നവരെ അത്ഭുതപ്പെടുത്തുന്ന വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. കൈയിലിരിക്കുന്ന ഗ്ലാസില്‍ നിന്ന് വെള്ളം കുടിക്കുന്ന രാജവെമ്പാലയുടെ ദൃശ്യം കൗതുകമാകുകയാണ്. 9 സെക്കന്‍ഡ് ദൈർഘ്യമുള്ളതാണ് ഈ വിഡിയോ. സ്നേക്ക് യൂണിറ്റി എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
ചില വിദേശരാജ്യങ്ങളില്‍ രാജവെമ്പാലയെ വീടുകളില്‍ വളര്‍ത്താറുണ്ട്. ഇത്തരത്തില്‍ എടുത്തതാകാം ഈ വീഡിയോ എന്നാണ് നിഗമനം.എന്തായാലും സംഭവം ഇപ്പോള്‍ ട്രെന്‍ഡിങ് ആയി മാറുകയാണ്. ഒറ്റക്കൊത്തില്‍ ശരാശരി മനുഷ്യനെ മുപ്പത് മിനുറ്റുകള്‍ക്കുള്ളില്‍ കൊല്ലുവാനുള്ള കഴിവുണ്ട് രാജവെമ്പാലയുടെ വിഷത്തിന്.
ഉള്‍വനത്തിലും തണുപ്പു കൂടുതലുള്ള സ്ഥലങ്ങളിലുമാണ് പൊതുവേ ഇതിന്റെ വാസം. മനുഷ്യരുമായി സമ്പര്‍ക്കം തീരെക്കുറവുള്ള ജീവിയാണിവ. 20 വര്‍ഷം വരെയാണ് ശരാശരി ആയുസ്സ്. കടിക്കുമ്ബോള്‍ മനഃപൂര്‍വം വിഷം കയറ്റാതിരിക്കാനുള്ള കഴിവും കുറച്ചു വിഷം മാത്രം കുത്തിവയ്ക്കാനുള്ള കഴിവും മറ്റു വിഷപ്പാമ്പുകളെപ്പോലെ രാജവെമ്പാലയ്ക്കുമുണ്ട്.
https://www.facebook.com/Malayalivartha