മക്കളെയും അയൽക്കാരെയും ക്ഷണിച്ച് വൻ ആഘോഷം, പട്ടുസാരി ഉടുപ്പിച്ച് ഇഷ്ടമുള്ള ഭക്ഷണങ്ങളും സമ്മാനങ്ങളും ഒരുക്കി, മുൻകാലുകളിൽ വളകൾ അണിയിച്ചു, വളർത്തുനായക്ക് ബേബി ഷവർ ചടങ്ങ് ഒരുക്കി ദമ്പതിമാർ
തങ്ങളുടെ വളർത്തുനായക്ക് വേണ്ടി ദമ്പതിമാർ ബേബി ഷവർ ചടങ്ങ് നടത്തി. തിരുച്ചിറപ്പള്ളി സംഗ്ലിയാപുരത്തിലുള്ള മാതേശ്വരനും ഭാര്യ വളർമതിയുമാണ് രണ്ട് വയസുകാരിയായ ഫെബി എന്ന വളർത്തുനായക്ക് മക്കളെയും അയൽക്കാരെയും വിളിച്ചു കൂട്ടി ആഘോഷപൂർവം ബേബി ഷവർ ചടങ്ങ് നടത്തിയത്. വീടിനുള്ളിൽ ചെറിയ സ്റ്റേജ് പോലെ ഒരു ക്രമീകരണം ഒരുക്കിയായിരുന്നു ചടങ്ങ്.
മക്കളെ അറിയിച്ചപ്പോൾ അവരും പിന്തുണച്ചതോടെ കെങ്കേമമായി ആഘോഷം സംഘടിപ്പിച്ചു. സാരി പുതപ്പിച്ച് എത്തിച്ച നായയ്ക്ക് ഏറ്റവും ഇഷ്ടമുള്ള ഭക്ഷണങ്ങളും കരുതിയിരുന്നു. സമ്മാനങ്ങളും താലത്തിൽ പഴങ്ങളും നൽകി. മുൻകാലുകളിൽ വളയും അണിച്ചു. വീട്ടിൽ തങ്ങൾ രണ്ട് പേരും കൂടുതൽ സമയവും ചെലവഴിക്കുന്നത് ഫെബിക്ക് ഒപ്പമാണെന്നും സ്വന്തം മക്കളെ പോലെ തന്നെയാണ് ഇതിനെ പരിചരിക്കുന്നതെന്നും മാതേശ്വരൻ പറഞ്ഞു.
മതേശ്വരനും വളർമതിയ്ക്കും രണ്ട് പെൺമക്കളാണ്. ഇവരുടെ വിവാഹം കഴിഞ്ഞതോടെ വീട്ടിൽ ഭാര്യയും ഭർത്താവും തനിച്ചായി. തങ്ങളുടെ അസാന്നിധ്യത്തിൽ അച്ഛനുമമ്മയും ഏറെ ദുഃഖിക്കുന്നതായി മനസ്സിലാക്കിയ മൂത്തമകൾ അനന്യയാണ് രണ്ട് വർഷം മുമ്പ് ലാബ്രഡോർ ഇനത്തിലുള്ള പട്ടിക്കുട്ടിയെ വാങ്ങി ദമ്പതികൾക്ക് നൽകിയത്. ഇതിനെ മക്കളെ പോലെയാണ് മാതേശ്വരനും വളർമതിയും വളർത്തിയത്.തുടർന്ന് പട്ടി ഗർഭിണിയായതോടെ ഇരുവരും ചേർന്ന് ബേബിഷവർ നടത്താൻ തീരുമാനിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha