കേരളത്തിന്റെ സ്വന്തം പുട്ടിനു ഒരു "അര്ജന്റീന ടച്ച്" ; അർജന്റീനയുടെ ജേഴ്‌സി നിറത്തിലുള്ള പ്രാതൽ കഴിക്കാം ഇനി ഫാൻസുകാർക്ക്
ലോകകപ്പിൽ അര്ജന്റീന ജയിച്ചതോടെ അർജന്റീന ഫാൻസ് പല മേഖലകളിലും ഒരു അര്ജന്റീന "ടച്ച് " കൊണ്ടുവരികയാണ്. ചായക്കടയുടെയും വീടിന്റെയും പെയിന്റ് അർജന്റീനയുടെ ജേഴ്‌സി നിറമായി മാറുന്നു , സന്നദ്ധസേവന മേഖലയിൽ രക്തദാനം മുതൽ കഴിയുന്ന സഹായങ്ങൾ എല്ലാം ചെയ്യുന്നു അങ്ങനെ പോകുന്നു ഫാൻസിന്റെ സന്തോഷപ്രകടനം
ഇന്നലെ തൃശ്ശൂരിൽ 1000 ബിരിയാണി വച്ച് നാട്ടുകാർക്ക് ഫ്രീ ആയി കൊടുത്തതും വാർത്തയായി. കോഴിക്കോട് നൊച്ചാട് എന്‍.എച്ച്.എസ്.എസ് സ്‌കൂളാണ് അര്‍ജന്റീനയുടെ കുട്ടി ഫാന്‍സിന് കളി കാണാന്‍ വേണ്ടി വിദ്യാര്‍ത്ഥികള്‍ നല്‍കിയ നിവേദനം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തുടർന്ന് അവരുടെ ആവശ്യം പരിഗണിക്കുകയും ചെയ്തിരുന്നു.
എന്നാൽ ഇപ്പോൾ കേരളത്തിന്റെ സ്വന്തം പ്രാതൽ പുട്ടിനും ഒരു അര്ജന്റീന ടച്ച് കൊടുത്ത ഫോട്ടോയാണ് വൈറലായിട്ടുള്ളത്. നീലയും വെള്ളയും ഇടകലർന്ന പൊടി കൊണ്ട് ഉണ്ടാക്കിയിരിക്കുന്ന പുട്ടിന്റെ ഫോട്ടോയാണ് ഇത്. പുട്ടു പൊടിയിൽ തന്നെയാണ് നിറം മാറ്റം നടത്തിയിരിക്കുന്നത്. കളർ ചേർത്തോ അല്ലെങ്കിൽ ശംഘുപുഷ്പം ഇട്ട് തിളപ്പിച്ച വെള്ളം കൊണ്ട് നനച്ച പുട്ടുപൊടിയോ ആകാം. എന്തായാലും കേരളത്തിലെ അർജന്റീന ഫാൻസിനെയും പുട്ട് ഫാന്സിനെയും ഒരുപോലെ സന്തോഷിപ്പിക്കും ഈ അര്ജന്റീന പുട്ട്.
https://www.facebook.com/Malayalivartha