ശരീരം തൊട്ട് വേദനിപ്പിച്ചാല്‍ ആരായാലും റിയാക്ട് ചെയ്യും: നിലവിളക്കെടുത്ത് വീട്ടിലേക്ക് കയറുന്നത് തന്നെ കരഞ്ഞിട്ടാണ്... പല്ലശനയിലെ തലമുട്ടൽ ചർച്ചയാകുമ്പോൾ പ്രതികരണവുമായി വരനും, വധുവും....
സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാവുന്നത് ഭർതൃവീട്ടിലേക്ക് കരഞ്ഞ് കയറേണ്ട അവസ്ഥ വന്ന പെൺകുട്ടിയുടെ വീഡിയോയാണ്. പല്ലശ്ശന സ്വദേശിയായ സച്ചിനും കോഴിക്കോട് മുക്കം സ്വദേശിയായ സജ്‌ലയും തമ്മിലുള്ള വിവാഹത്തിന്റെ വീഡിയോയാണ് വൈറലായതും പിന്നീട് വിവാദത്തിലായതും. വിവാഹം കഴിഞ്ഞ് വരന്റെ വീട്ടിലേക്ക് വലതുകാൽ വച്ച് കയറാൻ ഒരുങ്ങുന്ന വധുവിന്റെ തലയും വരന്റെ തലയും തമ്മിൽ ശക്തിയിൽ കൂട്ടിയിടിക്കുകയാണ് അയൽക്കാരനായ ഒരു വ്യക്തി. അപ്രതീക്ഷിതമായ ഇടിയുടെ ആഘാതത്തിൽ വേദന കൊണ്ട് കരയുന്ന വധുവിനെ വീഡിയോയിൽ കാണാം.
തല കൂട്ടി ഇടിക്കുമ്പോൾ സജ്‌ല ഞെട്ടുന്നതും സങ്കടവും ദേഷ്യവും കാരണം കരഞ്ഞ് കൊണ്ട് വീട്ടിലേക്ക് കയറിപ്പോകുന്നതും കാണാം. 'അതാണ് തലമുട്ടല്, കൊഴപ്പോല്ല കൊഴപ്പോല്ല' എന്നാണ് സമീപത്തുള്ളവര്‍ ഈ സമയത്ത് പറയുന്നത്. എന്നാല്‍ ഇടിയുടെ ആഘാതത്തില്‍ തന്റെ തലക്കേറ്റ വേദനയും നീരും ഇനിയും മാറിയിട്ടില്ലെന്നും സജ്‌ല പറയുന്നു. ഒരു മാധ്യമത്തോട് നടത്തിയ പ്രതികരണത്തിലായിരുന്നു പെൺകുട്ടിയുടെ തുറന്ന് പറച്ചിൽ.
ശരീരത്തിന് വേദനയുണ്ടാക്കുന്ന ചടങ്ങുകള്‍ താല്‍പര്യമില്ലെന്ന് സച്ചിന്‍റെ സഹോദരി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. അതുകൊണ്ട് തന്നെ ഇടി ഉണ്ടാവില്ലെന്ന പ്രതീക്ഷയിലായിരുന്നു ഉണ്ടായിരുന്നത്. ടെന്‍ഷനായി നില്‍ക്കുമ്പോഴാണ് ഇടി വരുന്നത്. ഇടിക്കൂന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചില്ല. എവിടെയാണ് നിൽക്കുന്നത്
എന്ന് പോലും മനസിലാകാത്ത രീതിയിലായിപ്പോയി ഇടി കിട്ടിയ ശേഷമെന്നാണ് സജ്ല പറയുന്നത്. അയല്‍വാസി തന്നെയാണ് ആചാരത്തിന്‍റെ ഭാഗമായുള്ള ഇടി നടപ്പിലാക്കിയത്. ചെറുതായി മുട്ടിക്കുന്നത് പോലെയായിരുന്നില്ല ഇടിയെന്നും സച്ചിനും പറയുന്നു. സജ്‌ലയുടെ വാക്കുകൾ ഇങ്ങനെ...
ഭര്‍ത്താവിന്റെ അനിയത്തി പറയുന്നുണ്ട് ചേച്ചിക്ക് ഇതൊന്നും ഇഷ്ടമല്ല എന്ന്. ശരീരം തൊട്ട് വേദനിപ്പിച്ചാല്‍ ആരായാലും റിയാക്ട് ചെയ്യും. നേരത്തെ പറഞ്ഞത് കൊണ്ട് ഇനി ഉറപ്പായിട്ടും ഇടിയില്ല എന്ന് കരുതിയിരിക്കുകയായിരുന്നു. വീട്ടുകാരെ മിസ് ചെയ്ത് കിളി പോയി ആകെ ടെന്‍ഷനില്‍ ആണ് നില്‍ക്കുന്നത്. ആ സമയത്ത് എനിക്ക് സത്യം പറഞ്ഞാല്‍ ഇടിക്കും എന്ന് സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിക്കുന്നില്ല.
ഏട്ടന്റെ തല ഒരു വശത്ത് നിന്ന് തട്ടുമ്പോള്‍ തന്നെ മറുവശം ഭിത്തിയിലും തട്ടുന്നുണ്ട്. അത്രയും ഫീല്‍ ആയത് കൊണ്ടാണ് കരഞ്ഞത് ഞാന്‍ ആരുടെ മുന്നിലും കരയാത്തൊരാളാണ്. ഇടി കിട്ടിയപ്പോള്‍ എവിടെയാണെന്ന് പോലും എനിക്ക് മനസിലാകുന്നില്ല. അല്ലെങ്കില്‍ ഞാന്‍ തന്നെ അങ്ങേരുടെ അടുത്ത് ചീത്ത പറഞ്ഞിട്ടുണ്ടാകും. നിലവിളക്കെടുത്ത് വീട്ടിലേക്ക് കയറുന്നത് തന്നെ കരഞ്ഞിട്ടാണ്. ഞാന്‍ ഇത്രയും കഷ്ടപ്പെട്ട് കാട്ടിക്കൂട്ടി വന്നതേ സന്തോഷത്തോടെ വീട്ടിലേക്ക് കയറാനാണ്.
എന്റെ അനുഭവം ഇനി വേറൊരു പെണ്‍കുട്ടിക്കും ആ നാട്ടില്‍ ഉണ്ടാകരുത്. കാരണ് അത്രത്തോളം വേദനയുണ്ട് അതിന്,' സജ്‌ല പറയുന്നു. അതേസമയം വീടിന് അടുത്തുള്ളയാളാണ് ഈ പ്രവൃത്തി കാണിച്ചത് എന്ന് സച്ചിന്‍ പറയുന്നു. പല്ലശ്ശന ഭാഗത്ത് ഇങ്ങനെ ഒരു ആചാരം ഉണ്ട് എന്നാണ് പറയുന്നതെന്നും പക്ഷെ താനത് ഇതുവരെ കണ്ടിട്ടില്ലെന്നും സച്ചിന്‍ കൂട്ടിച്ചേര്‍ത്തു. നവവധു പൊട്ടിക്കരഞ്ഞ് നിലവിളക്ക് എടുക്കുന്നത് കണ്ട് സ്ഥലത്തുണ്ടായിരുന്നവരും സങ്കടത്തിലായിപ്പോയെന്നും സച്ചിനും പറയുന്നു.
ഇടിച്ച ആളുമായി സംസാരിച്ചിരുന്നെന്നനും സച്ചിന്‍ പറയുന്നു. തലമുട്ടല്‍ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ ചര്‍ച്ചകളും വൈറലായിരുന്നു. അതേസമയം പാലക്കാട്ട് ഇങ്ങനൊരു ആചാരമില്ലെന്ന് ഒരു വിഭാഗം വാദിക്കുമ്പോള്‍ മറുവിഭാഗം പറയുന്നത് ഇത് പാലക്കാട്ടെ ആചാരമാണെന്നാണ്.
https://www.facebook.com/Malayalivartha