വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ
വിമാനത്തിലിരുന്ന് കാഴ്ച്ചകൾ ഫോണിൽ പകർത്തുന്നവരുണ്ട്. യാത്രക്കിടെ ഫോണുപിടിച്ച് വളരെ കൗതുകത്തോടെ കാഴ്ച്ചകൾ പകർത്തുന്നവരെ നമ്മാൾക്ക് കാണാൻ സാധിക്കും. എന്നാൽ യാത്രക്കിടെ കാഴ്ച്ചകൾ പകർത്തുന്നതിനിടെ ഒരു യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ കുത്തനെ താഴേക്ക് വീണിരിക്കുകയാണ്. ദൃശ്യം ചിത്രീകരിക്കവെ താഴേക്ക് പതിച്ച മൊബൈല്‍ ഫോണിന്റെ ക്യാമറയില്‍ പതിഞ്ഞ വീഡിയോ ആണ് വൈറലായിരിക്കുന്നത്.
മൊബൈല്‍ ഫോൺ താഴെ വീണ ശേഷം സംഭവിച്ചതാണ് അതിലും രസം. ഈ ഫോൺ ചെന്ന് വീണത് ഒരു പന്നിക്കൂട്ടിലാണ്. നെക്‌സ്റ്റ് ഡോര്‍ എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത ഈ വീഡിയോ വൈറലായിരിക്കുന്നത്. 'ലോകം കാണേണ്ട കാഴ്ചയാണ് ഇത്' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇത്രയും ഉയരത്തിൽ നിന്ന് ഫോൺ നിലത്തുപതിച്ചിട്ടും
ഫോൺ റെകോർഡ് തന്നെയായിരുന്നു.
ചാര്‍ട്ടേഡ് വിമാനത്തില്‍ നിന്നാണ് ഫോണ്‍ താഴെ വീണത്. നിലത്തെത്തുന്നത് വരെയും അതിന് ശേഷവും മൊബൈല്‍ ഫോണിലെ വീഡിയോ റെക്കോര്‍ഡിങ് ഓണായിരുന്നു. ഫോണ്‍ 'എയറി'ലായ സമയത്തെ കാറ്റിന്റെ ശബ്ദവും പശ്ചാത്തലത്തില്‍ കേള്‍ക്കാം.വിമാനത്തില്‍ നിന്ന് 'സ്‌കൈ ഡൈവ്' ചെയ്ത ഫോണ്‍ ഒരു പന്നിക്കൂട്ടിൽ വീഴുകയായിരുന്നു. ഇത്രയും ഉയരത്തില്‍ നിന്ന് വീണെങ്കിലും ഫോണിന് കാര്യമായി ഒന്നും പറ്റിയില്ല. വീണ ശേഷവും വീഡിയോ റെക്കോര്‍ഡിങ് തുടരുകയായിരുന്നു. കൂട്ടിലെ താമസക്കാരനായ ഒരു പന്നി ഫോണിനടുത്തേക്ക് വരുന്നതാണ് ഫോണ്‍ നിലംപതിച്ച് ഏതാനും നിമിഷങ്ങള്‍ക്ക് ശേഷം വീഡിയോയില്‍ കാണുന്നത്. ഫോണിന് അടുത്തെത്തിയ പന്നി ഇത് 'പരിശോധിക്കുന്ന'തും വീഡിയോയില്‍ കാണാം.
പന്നിക്കൂട്ടില്‍ ക്യാമറ ലെന്‍സ് മുകളിലായി വരുന്ന തരത്തിലാണ് ഫോണ്‍ വീണത്. ഫോണ്‍ നിലത്തെത്തിയ ശേഷമുള്ള വീഡിയോ ഭാഗത്ത് ആകാശത്തെ സൂര്യനെ കാണാം. നിരവധി രസകരമായ കമന്റുകളും വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്. 'ഷൂ ലെയ്‌സ് കെട്ടാനായി കുനിഞ്ഞപ്പോള്‍ കീശയില്‍ നിന്ന് താഴെ വീണ എന്റെ ഫോണ്‍ തകര്‍ന്നുപോയി. പക്ഷേ ഉയരത്തില്‍ പറക്കുന്ന വിമാനത്തില്‍ നിന്ന് വീണിട്ടും ഈ ഫോണിന് ഒന്നും പറ്റിയില്ല എന്നത് അതിശയകരമാണ്' എന്നും കമന്റുകൾ വന്നിരുന്നു.
https://www.facebook.com/Malayalivartha