ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...
ബാബ വംഗയെയും നോസ്ട്രഡാമസിനെയും വ്യത്യസ്തരാകുന്നത് ഭാവിയെ മുന്നില്‍ കാണാനും അവ പ്രവചിക്കാനുള്ള കഴിവുകളാണ്. ഇവര്‍ രണ്ടും ലോകം കണ്ട ഏറ്റവും മികച്ച ജ്യോതിഷിമാരുമാണ്. ബാബ വംഗ പ്രവചിച്ചവയിൽ 85 ശതമാനവും നടന്നുകഴിഞ്ഞു. പശ്ചിമേഷ്യയെ മുൾമുനയിൽ നിർത്തുന്ന ഇറാൻ ഇസ്രായേൽ സംഘര്‍ഷം നേരത്തെ തന്നെ ബാബ വംഗ പ്രവചിച്ചിരുന്നു. അവര്‍ മരിക്കുന്നതിന് മുമ്പ് പ്രവചിച്ച കാര്യങ്ങളിലാണ് ഇറാനും ഇസ്രായേലും തമ്മില്‍ യുദ്ധമുണ്ടാകുമെന്ന് പ്രവചിച്ചിരിക്കുന്നത്. ഈ വര്‍ഷം ഇതിനോടകം പല കാര്യങ്ങളും ബാബ വംഗ പ്രവചിച്ചത് സത്യമായി വന്നിട്ടുണ്ട്.
ഇവയൊന്നും വെറുതെ പ്രവചിക്കുകയല്ല, മറിച്ച് യാഥാര്‍ത്ഥ്യമാവുകയാണ് ചെയ്തിരിക്കുന്നത്. ഇപ്പോഴിതാ അവരുടെ മറ്റൊരു പ്രവചനം യാഥാര്‍ത്ഥ്യമായിരിക്കുകയാണ്. ഡൊണാള്‍ഡ് ട്രംപിന് വെടിയേറ്റതുമായി ബന്ധപ്പെട്ടുള്ളതാണ് ഈ പ്രവചനം. സോഷ്യല്‍ മീഡിയയില്‍ ആകെ തരംഗമായിരിക്കുകയാണ് ബാബ വംഗയുടെ ഈ പ്രവചനം. വര്‍ഷങ്ങള്‍ക്ക് മുമ്പേ ബാബ വംഗ പ്രവചിച്ച കാര്യങ്ങളാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമായി വന്നിരിക്കുന്നത്. മുന്‍ യുഎസ് പ്രസിഡന്റിന്റെ ജീവന്‍ തന്നെ അപകടത്തിലാകുമെന്ന് നേരത്തെ ബാബ വംഗം പ്രവചിച്ചിരുന്നു. ശനിയാഴ്ച്ചയാണ് ട്രംപിന് നേരെ ഇരുപതുകാരന്‍ വെടിയുതിര്‍ത്തത്. പെന്നിസില്‍വാനിയയിലെ ബട്‌ലറില്‍ വെച്ചുള്ള പ്രചാരണ പരിപാടികള്‍ക്കിടെയാണ് ട്രംപിന് നേരെ വധശ്രമമുണ്ടായത്.
ഈ സമയം ട്രംപ് സംസാരിച്ച് കൊണ്ടിരിക്കുകയായിരുന്നു. തോമസ് മാത്യു ക്രൂക്‌സ് എന്നയാളാണ് വെടിവെച്ചതെന്ന് പിന്നീട് എഫ്ബിഐ കണ്ടെത്തിയിരുന്നു. തോമസ് മാത്യു ക്രൂക്‌സ് വെടിയുതിര്‍ത്തപ്പോള്‍ അത് ട്രംപിന്റെ വലത് ചെവിക്ക് പരുക്കേറ്റിരുന്നു. ട്രംപിനെ വധിക്കാന്‍ ശ്രമിച്ച ക്രൂക്‌സിനെ പിന്നീട് സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. റാലിയില്‍ പങ്കെടുത്ത ഒരാള്‍ മരിക്കുകയും, രണ്ട് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. പ്രചാരണ പരിപാടികള്‍ നടത്തിന്റെ സമീപത്തുള്ള കെട്ടിടത്തിന്റെ മുകളില്‍ ഇയാള്‍ റൈഫിളുമായി നില്‍ക്കുന്നത് കണ്ടവരുണ്ട്. ഇവരാണ് ആക്രമണത്തിന് തൊട്ടുമുമ്പ് സുരക്ഷാ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചത്.
വ്‌ളാദിമിര്‍ പുടിന്റെയും ഡൊണാള്‍ഡ് ട്രംപിന്റെയും ജീവന്‍ അപകടത്തിലാവുമെന്നായിരുന്നു പ്രവചനത്തിലുണ്ടായിരുന്നത്. ബാബ വംഗയുടെ പ്രവചനത്തില്‍ അപകടമുണ്ടെന്ന് പറയുന്നുണ്ടെങ്കിലും ട്രംപിന് വരാനിരിക്കുന്ന വളരെ അപകടകരമായ അപൂർവ രോഗമാണ്. അത് ബാധിച്ച് കഴിഞ്ഞാല്‍ ട്രംപിന് യാതൊന്നും കേള്‍ക്കാന്‍ സാധിക്കില്ല. അതുപോലെ ബ്രെയിന്‍ ട്യൂമറും ട്രംപിനെ തേടിയെത്തുമെന്നും ബാബ വംഗയുടെ പ്രവചനത്തിലുണ്ട്. ബാബ വംഗയുടെ പ്രവചനത്തില്‍ പറയുന്നത് പോലെ ട്രംപിന്റെ ജീവന് തന്നെ ഭീഷണിയുണ്ടെന്നാണ് ഇത് തെളിയിക്കുന്നത്. ഈ പ്രവചനം വൈറലാവാന്‍ കാരണം അതാണ്.
അതിനിടെ വധശ്രമത്തിൽ പരിക്കേറ്റതിന് ശേഷം ആദ്യമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ട ഡൊണാൾഡ് ട്രംപിന് മിൽവാക്കിയിലെ റിപ്പബ്ലിക്കൻ നാഷണൽ കൺവെൻഷനിൽ വീരോചിത സ്വീകരണം നൽകി. പെൻസിൽവാനിയ റാലിയിൽ നടന്ന ആക്രമണത്തിന് രണ്ട് ദിവസത്തിന് ശേഷം, ചെവിയിൽ വെളുത്ത ബാൻഡേജ് ധരിച്ച മുൻ യുഎസ് പ്രസിഡൻ്റ് തിങ്ങിനിറഞ്ഞ വേദിയിൽ കൈവീശി കൊണ്ട് പ്രത്യക്ഷപെട്ടു. കരഘോഷതോടെയാണ് ട്രംപിനെ പിന്തുണക്കാർ സ്വീകരിച്ചത്.
ട്രംപ് പുതുതായി പ്രഖ്യാപിച്ച റണ്ണിംഗ് മേറ്റ് സെനറ്റർ ജെ.ഡി.വാൻസിയും ഒപ്പം ഉണ്ടായിരുന്നു. ഊഷ്മളമായ സ്വീകരണമാണ് മിൽവാക്കിയിലെ റിപ്പബ്ലിക്കൻ നാഷണൽ കൺവെൻഷനിൽ ട്രംപിന് ലഭിച്ചത്. ട്രംപ് വേദിയിലേക്കെത്തവേ ‘ഫൈറ്റ്, ഫൈറ്റ്, ഫൈറ്റ്’ എന്ന് ജനങ്ങൾ ആർത്തു വിളിച്ചു. റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയായി കഴിഞ്ഞദിവസം ട്രംപിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. കൺവൻഷനിൽ പ്രസംഗത്തിനിടെ കുടുംബാംഗങ്ങളെയും രാഷ്ട്രീയ സുഹൃത്തുക്കളെയും പിന്തുണക്കാരെയും അഭിവാദ്യം ചെയ്തെങ്കിലും ഭാര്യ മെലനിയയെ അദ്ദേഹം പരാമർശിക്കാത്തത് ശ്രദ്ധേയമായി. മെലനിയ ചടങ്ങിനെത്തിയതുമില്ല.
https://www.facebook.com/Malayalivartha