ഓണ്‍ലൈന്‍ ഡേറ്റിങ് സൈറ്റിനെ വ്യത്യസ്തമായി ഉപയോഗപ്പെടുത്തി ഒരു വിവാഹാഭ്യര്‍ത്ഥന
ഓണ്‍ലൈന്‍ ഡേറ്റിങിന്റെ കാലമായതിനാല്‍ വീട്ടുകാരേയും നാട്ടുകാരേയും ഭയക്കാതെ ഇപ്പോള്‍ ഡേറ്റിങ് നടത്താം. ഈ സൗകര്യം മുതലെടുത്തുകൊണ്ട് ഒന്നിലധികം ബന്ധങ്ങള്‍ വച്ചുപുലര്‍ത്തുന്നവരാണ് പലരും. നേരംപോക്കിനും സെക്‌സി ടോക്കുകള്‍ക്കുമായാണ് ഓണ്‍ലൈന്‍ ഡേറ്റിങിനെ മിക്കവാറും പേര്‍ കൂടുതലായും ആശ്രയിക്കുന്നത് എന്നതുകൊണ്ട് ഗൗരവമേറിയ ബന്ധങ്ങള്‍ ഇതുവഴി ഉടലെടുക്കാന്‍ സാദ്ധ്യത കുറവാണ്.
ഓണ്‍ലൈന്‍ ഡേറ്റിങിനായി നിരവധി ആപ്പുകളും ഇറക്കിയിട്ടുണ്ട്. അവയെല്ലാം തന്നെ ഇന്നത്തെ യുവതലമുറ ഇരുകൈയും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. ഓണ്‍ലൈന്‍ ഡേറ്റിങിലൂടെ നല്ലതും ചീത്തയുമായിട്ടുള്ള പല അനുഭവങ്ങളും പലര്‍ക്കുമുണ്ടായിട്ടുണ്ട്. അത്തരത്തില്‍ വ്യത്യസ്തമായൊരു അനുഭവം ഒരാളിവിടെ പങ്കുവച്ചിരിക്കുകയാണ്. എല്ലാവിധത്തിലുള്ള ലൈംഗിക സുഖങ്ങള്‍ക്കുമായാണ് പലരും ഓണ്‍ലൈന്‍ ഡേറ്റിങിന് എത്തുന്നത്. എന്നാലിവിടെ ഒരുപെണ്‍കുട്ടിയോട് ഒരാള്‍ വിവാഹാഭ്യര്‍ത്ഥന നടത്തിയിരിക്കുകയാണ്.
രണ്ട് തവണത്തെ ഡേറ്റിങിനുശേഷം തനിക്ക് ആ പെണ്‍കുട്ടിയോടൊപ്പം ജീവിതക്കാലം മുഴുവന്‍ ജീവിക്കണമെന്നാഗ്രഹമാണ് അയാള്‍ പ്രകടിപ്പിച്ചത്. കുട്ടിയുമായി കിടപ്പറ പങ്കിട്ടൊന്നുമില്ല. എന്നിരുന്നാലും രണ്ടുതവണ കണ്ടുമുട്ടി, ഒറ്റത്തവണ ചുംബിച്ചു, അതോടെ അവള്‍ക്കൊപ്പം ജീവിക്കണമെന്നായി. ഫേസ്ബുക്ക് പോലുള്ള സാമൂഹ്യമാധ്യങ്ങള്‍ വഴി പരിചയപ്പെട്ട് വിവാഹിതരായ നിരവധിപേരുണ്ട് നമുക്കിടയില്‍. എന്നാല്‍ ഒരു ഓണ്‍ലൈന്‍ ഡേറ്റിങിലെ രണ്ടു തവണത്തെ ചാറ്റിംഗ് കഴിഞ്ഞപ്പോള്‍ തനാനെ ജീവിതസഖിയാക്കാന്‍ ആഗ്രഹിച്ചത് ഇതാദ്യമായിരിക്കും.
https://www.facebook.com/Malayalivartha