സിംഹം അല്ലാത്തതുകൊണ്ട് ശൗര്യം കാട്ടാമെന്നു കരുതിയോ?
കാട്ടിലെ രാജാവ് സിംഹം തന്നെയാണ് എന്ന് മൃഗങ്ങളൊക്കെ ഏറെക്കുറെ അംഗീകരിച്ചു കഴിഞ്ഞതാണ്. എന്നാലും ആന, ആന തന്നെയാണേയ്...രാജപദവി സിംഹത്തിനാണു കിട്ടിയതെന്നു വച്ച് ആനയുടെ ശക്തിയും ഗാംഭീര്യവും കുറച്ചു കാട്ടാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ ആന ചുമ്മാതിരിക്കുമെന്നു കരുതിയെങ്കില്‍ തെറ്റി. ഇതാ അടുത്തിടെ നവമാധ്യമങ്ങളില്‍ ഹിറ്റായ ഒരു ആനക്കൂറ്റന്റെ വമ്പ് കണ്ടു നോക്കൂ.
സൗത്ത് ആഫ്രിക്കന്‍ കാടുകള്‍ കാണാനിറങ്ങിയവരാണ് ജോയി ഗ്രിഗറിയും സംഘാംഗങ്ങളും. ആഫ്രിക്കന്‍ കാടുകളിലെ ഏറ്റവും വലിയ സവിശേഷത ആഫ്രിക്കന്‍ ആനകള്‍ തന്നെയാണ്. ഇവരെ കാണാനായി ആഫ്രിക്കന്‍ വനത്തിലെ ചെറിയ പുഴ നീന്തി ജോയിയും സംഘവും ആനകള്‍ കൂടുതലായി കാണുന്ന പ്രദേശത്തെത്തി.
ഇവിടെ അവരെ കാത്തിരുന്നത് ആനകള്‍ മാത്രമായിരുന്നില്ല, മറിച്ച് കാണ്ടാ മൃഗങ്ങളും പോത്തിന്‍ കൂട്ടങ്ങളുമായിരുന്നു. പെട്ടെന്നാണ് അത് സംഭവിച്ചത്. ജോയിയുടേയും സംഘത്തിന്റെയും വാഹനത്തിന് മുന്നിലൂടെ നടന്ന് നീങ്ങിക്കൊണ്ടിരുന്ന രണ്ട് ആനകളെ പോരിനു വിളിച്ച് ഒരു കണ്ടാമൃഗം രംഗത്തെത്തിയിരിക്കുന്നു. പിന്നെ പരസ്പരം പോര്‍ വിളിച്ച് ഇരുവരും മുന്നോട്ട് അടുത്തു.
കാണ്ടാമൃഗത്തിന്റെ രൗദ്രതയില്‍ ആനക്കൂറ്റന്‍ ആദ്യമൊന്നു ഭയന്നെങ്കിലും തുമ്പിക്കൈയ്യില്‍ മരക്കഷണവുമേന്തി എതിരാളിയെ ധൈര്യത്തോടെ നേരിട്ടു. തന്നെ ഒന്നു ഞെട്ടിച്ചതിനു പ്രതികാരമെന്നോണം കൈയ്യിലിരുന്ന മരക്കഷണം കാണ്ടാമൃഗത്തിനു നേര്‍ക്ക് വലിച്ചെറിയുകയും ചെയ്തു. തനിക്ക് ആനക്കൂറ്റനെ നേരിടാന്‍ സാധിക്കില്ലെന്ന് മനസിലാക്കിയ കാണ്ടാമൃഗം തലകുനിച്ച് പിന്‍വാങ്ങുകയും ചെയ്തു. എന്തായാലും ഈ കിടിലന്‍ രംഗങ്ങള്‍ ജോയി തന്റെ ക്യാമറയില്‍ പകര്‍ത്തി.
https://www.facebook.com/Malayalivartha