ഇന്ത്യയിലുമെത്തി ലംബവനങ്ങള്‍; ബംഗളൂരുവിലും വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍
ചൈനയിലെ കൂറ്റന്‍ കെട്ടിടങ്ങളില്‍ ലംബമായി വനമുയര്‍ന്നപ്പോള്‍ ലോകം അമ്പരന്നു. എന്നാല്‍, ഇന്ത്യക്കാര്‍ക്കും ഇനി അഭിമാനിക്കാം, ഇവിടെയും വെര്‍ട്ടിക്കല്‍ ഗാര്‍ഡനുകള്‍ എത്തി എന്ന പേരില്‍. വായുമലിനീകരണം കുറയ്ക്കാനും നഗരം ഭംഗിയാക്കാനുമായി ബംഗളൂരുവിലാണ് ഇന്ത്യയിലെ വലിയ വെര്‍ട്ടിക്കല്‍ ഗാര്‍ഡനുകള്‍ ഉയരുന്നത്.
എന്നാല്‍, ചൈനയിലെപ്പോലെ വലിയ കെട്ടിടങ്ങളിലല്ലെന്നു മാത്രം. ഹൊസൂര്‍ റോഡ് ഇലക്ട്രോണിക്‌സ് സിറ്റി ഫ്‌ലൈ ഓവറിന്റെ തൂണുകളിലാണ് ഈ വെര്‍ട്ടിക്കല്‍ ഗാര്‍ഡനുകള്‍ ഉയരുന്നത്. സേ ട്രീസ് എന്ന സംഘടനയുടെ നേതൃത്വത്തില്‍ ഇപ്പോള്‍ 10 ഇനങ്ങളില്‍പ്പെട്ട 3,500 തൈകള്‍ വച്ചുപിടിപ്പിച്ചുകഴിഞ്ഞു.
ഇലക്ട്രോണിക് ഡ്രിപ് ഇറിഗേഷന്‍ വഴിയാണ് ജലസേചനം. ഓട്ടോമാറ്റിക് ആയതിനാല്‍ തൈകള്‍ക്ക് ദിവസേന ആവശ്യമുള്ള 100 മില്ലി ലിറ്റര്‍ വെള്ളം കൃത്യമായി ലഭിക്കും. തൂണുകളില്‍ ഉറപ്പിച്ചിരിക്കുന്ന വെര്‍ട്ടിക്കല്‍ ഗാര്‍ഡന്റെ ഓരോ വശത്തിനും വ്യത്യസ്ത ഡിസൈനാണ് നല്കിയിരിക്കുന്നത്. വൈകാതെതന്നെ ഫ്‌ളൈ ഓവറിന്റെ എല്ലാ തൂണുകളും വെര്‍ട്ടിക്കല്‍ ഗാര്‍ഡനുകളാല്‍ അലംകൃതമാകും.നഗരത്തിലെ ചൂടും പുകയും കുറയ്ക്കാനും മലിനമായ വായു ശുദ്ധീകരിക്കാനും പക്ഷികള്‍ക്കും മറ്റും ആരോഗ്യകരമായ ആവാസവ്യവസ്ഥ ഒരുക്കാനും ഇത്തരം വെര്‍ട്ടിക്കല്‍ ഗാര്‍ഡനുകള്‍ക്കു കഴിയുമെന്നാണ് സേ ട്രീ അവകാശപ്പെടുന്നത്.
https://www.facebook.com/Malayalivartha