ചന്ദ്രനില്‍ ആദ്യമായി മൂത്രമൊഴിച്ചത് ആര് എന്നു ചോദിച്ചാല്‍ എന്തു പറയും?
കോഴിയാണോ മുട്ടയാണോ ആദ്യം ഉണ്ടായത്. മുട്ടയാണ് എന്ന് പറഞ്ഞാല്‍ മുട്ട ആരിട്ടു എന്നാണ് ചോദ്യം. കോഴിയാണ് എന്ന് പറഞ്ഞാലോ മുട്ട വിരിയാതെങ്ങനെ കോഴിയുണ്ടാകും എന്നാകും ചോദ്യം. ഇത് പോലുള്ള കുസൃതിചോദ്യങ്ങളല്ല ഇവിടെ പറയുന്നത്. എന്നാലോ ഇതിനെക്കാള്‍ രസകരമാണ് താനും കാര്യങ്ങള്‍.
ചന്ദ്രനില്‍ ആദ്യം കാലുകുത്തിയ ആളെ നമുക്കറിയാം. നീല്‍ ആംസ്‌ട്രോങ്. അവിടെ എത്തിയതിനു ശേഷം അവരുടെ പ്രാഥമിക ആവശ്യങ്ങളെല്ലാം എങ്ങനെയാവും അവര്‍ നിര്‍വ്വഹിച്ചിട്ടുണ്ടാവുക എന്നു ചിന്തിച്ചിട്ടുണ്ടോ? ഇങ്ങു താഴെ ഭൂമിയില്‍ അവരുടെ ഓരോ നീക്കങ്ങളും നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന ശാസ്ത്രജ്ഞന്മാരുടെ സാന്നിദ്ധ്യത്തില്‍ അത്തരത്തിലുള്ള അവരുടെ ആവശ്യങ്ങള്‍ അവര്‍ എങ്ങനെയാവും നടത്തിയിട്ടുണ്ടാവുക എന്നൊന്ന് ചിന്തിച്ചു നോക്കണമായിരുന്നു.
ഇനി ചിന്തിച്ചു നോക്കിക്കേ... അങ്ങനെ എങ്കില്‍ ചന്ദ്രനില്‍ ആദ്യമായി മൂത്രമൊഴിച്ച ആള്‍ക്കുള്ളതും ആ കാര്യത്തിലെ ഒരു ഒന്നാംസ്ഥാനമല്ലേ? ആ ഒന്നാം സ്ഥാനം നേടിയത് ആരായിരിക്കും? ആദ്യമിറങ്ങിയ ആംസ്‌ട്രോങ് തന്നെയാകും എന്ന് ചാടിപ്പറയല്ലേ, തെറ്റിപ്പോകും. ഇങ്ങനെ പോകുന്നു ഈ കൗതുകചോദ്യങ്ങളുടെ നിര.
ചന്ദ്രനില്‍ ആദ്യമായി മൂത്രമൊഴിച്ചത് നീല്‍ ആംസ്‌ട്രോങ് അല്ല, കൂടെയുണ്ടായിരുന്ന ബസ് ആല്‍ഡ്രിനാണത്രെ. ചന്ദ്രനില്‍ ആദ്യമായി മൂത്രമൊഴിച്ചത്. ചന്ദ്രനില്‍ മൂത്രമൊഴിച്ചു എന്ന് പറയുന്നതില്‍ ശരി കേടുണ്ട്. കാരണം പാന്റിനുള്ളിലെ പ്രത്യേകം സജ്ജീകരിച്ച ഉറയിലേക്കായിരുന്നു ആന്‍ഡ്രിന്‍ കാര്യം സാധിച്ചത്.
https://www.facebook.com/Malayalivartha