നീലഗിരിയില്‍ ദുരിയന്‍ പഴക്കാലം
ഊട്ടിയിലെ ബെര്‍ളിയാറിലും കാട്ടേരി ഭാഗത്തും ഇപ്പോള്‍ ദുരിയന്‍ പഴക്കാലം. പാതയോരങ്ങളിലെ കടകളിലും ബെര്‍ളിയാറിലുള്ള ഹോര്‍ട്ടിക്കള്‍ച്ചര്‍ ഫാമിലും ഈ പഴം ഇപ്പോള്‍ ധാരാളം ലഭിക്കുന്നുണ്ട്.
ദുരിയന്‍ പഴത്തിന് ഔഷധഗുണമുള്ളതായി പറയപ്പെടുന്നു. അതുകൊണ്ടുതന്നെ ഇതിന് ആവശ്യക്കാര്‍ കൂടുതലാണ്. പലരും പഴത്തിന് മുന്‍കൂട്ടി ബുക്ക് ചെയ്യുന്നുമുണ്ട്. ഇപ്പോള്‍ കിലോയ്ക്ക് ആയിരം രൂപവരെയാണ് വില. ജൂലായ് മുതല്‍ സെപ്റ്റംബര്‍വരെയാണ് ദുരിയന്‍ പഴത്തിന്റെ കാലം.
ചക്കയുടെ രൂപഭാവമുള്ള ദുരിയന്‍ പഴത്തിന്റെ ജന്മദേശം മലേഷ്യയാണ്. ബ്രിട്ടീഷുകാരാണ് ദുരിയന്‍മരം നീലഗിരിയില്‍ വെച്ചുപിടിപ്പിച്ചത്.
തെക്ക്, കിഴക്കനേഷ്യയില്‍ പഴങ്ങളുടെ രാജാവ് എന്നാണ് ദുരിയന്‍ അറിയപ്പെടുന്നത്
https://www.facebook.com/Malayalivartha