കല്യാണത്തിന് വധുവെത്തിയത് ഇങ്ങനെ... തമിഴ് വധുവിന്റെ ഇരിപ്പ് വിവാദത്തില്‍
വിവാഹം പവിത്രമാണ്. എത്രയൊക്കെ മോഡേണായാലും വിവാഹ സമയത്ത് കുലീനമായ വേഷണാണ് എല്ലാ മതത്തിലുള്ളവരും ധരിക്കുന്നത്. എന്നാല്‍ തമിഴ് വധുവിന്റെ ഫോട്ടോ കണ്ട് എല്ലാവരും ഞെട്ടിയിരിക്കുകയാണ്.
വിചിത്രമായ ആചാരം തമിഴ്നാട്ടില്‍ നിന്നുള്ളതാണ്. കാനഡ ആസ്ഥാനമായുള്ള ദക്ഷിണേഷ്യന്‍ വിവാഹ മാഗസിനായ ജോഡിയിലാണ് ഇങ്ങനെയൊരു ഫോട്ടോ പ്രത്യക്ഷപ്പെട്ടത്. തൈ-ഹൈ സ്പ്ലിറ്റുള്ള (തുട മുതല്‍ കാല്‍പ്പാദം വരെ വെട്ടുള്ള) സാരിയുടുത്ത് ഇരിക്കുന്ന തമിഴ് വധുവിന്റെ കവര്‍ഫോട്ടോയാണ് വിവാദത്തിലായത്. മാര്‍ച്ച് 13ന് ഫേസ്ബുക്കിലൂടെ ഷെയര്‍ ചെയ്യപ്പെട്ട ഫോട്ടോയ്ക്ക് എതിരെ വിമര്‍ശനങ്ങള്‍ ഉയരുകയാണ്. തമിഴ് വധുവിന്റെ വേഷത്തില്‍ തനുഷ്ക സുബ്രഹ്മണ്യം കാല് മുതല്‍ തുടവരെ കാണിച്ചാണ് പോസ് ചെയ്തത്.
സംസ്കാരത്തെ ആക്ഷേപിച്ചെന്ന് വിമര്‍ശകര്‍ ചൂണ്ടികാട്ടുമ്പോള്‍ മറ്റുചിലര്‍ ചിത്രം ആസ്വദിക്കാവുന്നതും മനോഹരവും എന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത്. മോഡലായ തനുഷ്ക സുബ്രഹ്മണ്യം പൂക്കള്‍ കൊണ്ട് അലങ്കരിച്ച കസേരയ്ക്കുള്ളില്‍ വിവാദ സാരിയുമുടുത്ത് ഇരിക്കുന്നതാണ് കാണുന്നത്.
https://www.facebook.com/Malayalivartha