ആകാശത്ത് അദ്ഭുതം വിരിയിച്ച് ദൈവിക കരങ്ങളും കാലുകളും
ബ്രിട്ടന്റെ ആകാശത്ത് അദ്ഭുതമായി ദൈവിക കരങ്ങള്‍ പോലെ മേഘങ്ങള്‍ പ്രത്യക്ഷപ്പെട്ടു. ഭീമാകാരമായ കൈയുടെ മാതൃകയിലാണു മേഘങ്ങള്‍ രൂപപ്പെട്ടത്. ഉരുണ്ടുകൂടി കാണപ്പെടുന്ന കട്ടിയുള്ള വെളുത്ത മേഘങ്ങളാണ് ഇവയെന്നാണു കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നത്.
മുന്‍പ് നോര്‍ത്ത് യോര്‍ക്ഷെയറിലും മെക്‌സിക്കോയിലും ഇത്തരം മേഘങ്ങള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ആഗോള കാലാവസ്ഥാ ദിനത്തിലാണ് മേഘങ്ങള്‍ പ്രത്യക്ഷപ്പെട്ടത് എന്നത് കൗതുകമേകി. ഇതടക്കം പതിനൊന്നോളം പുതിയ തരം മേഘങ്ങള്‍ ഇന്റര്‍നാഷണല്‍ ക്ലൗഡ് അറ്റ്‌ലസില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.
അസ്തമയ സൂര്യന്റെ പ്രഭയില്‍ രൂപപ്പെട്ട മേഘങ്ങളുടെ ചിത്രങ്ങള്‍ മാഞ്ചെസ്റ്റര്‍ ആസ്‌ട്രോണമിക്കല്‍ സൊസൈറ്റിയാണ് പകര്‍ത്തിയത്. അവര്‍ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതോടെ സംഭവം ചര്‍ച്ചാവിഷയമാകുകയായിരുന്നു. ആള്‍ട്ടോക്യുമുലസ് മേഘക്കൂട്ടങ്ങളാണിതെന്ന് മാഞ്ചെസ്റ്റര്‍ ആസ്‌ട്രോണമിക്കല്‍ സൊസൈറ്റിയിലെ വിദഗ്ദ്ധര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha