മന്ത്രിമാര്‍ 10 മണിക്ക് മുമ്പ് ഓഫീസിലെത്തണം; ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കേണ്ടത് സാധാരണക്കാര്‍ക്ക് വേണ്ടി; പറ്റില്ലെങ്കില്‍ പുറത്ത് പോകാം
മുന്‍വിധികളൊക്കെ തിരുത്തി ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അധികാരത്തിലെത്തി കുറച്ച് ദിവസത്തിനകം തന്നെ ഉത്തര്‍ പ്രദേശില്‍ സമൂലമായ മാറ്റങ്ങളാണ് വരുത്തുന്നത്. വ്യത്യസ്തമായ 50 തീരുമാനങ്ങളാണ് ഉത്തര്‍പ്രദേശില്‍ നടപ്പിലാക്കിയത്. യുപിയിലെ ഭരണം കേന്ദ്രത്തിലെ നരേന്ദ്ര മോഡി സര്‍ക്കാരിനെപ്പോലും അതിശയിപ്പിക്കുന്നതാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
പുതിയൊരു യുപി സൃഷ്ടിക്കുന്നതിനായി ദിവസം 18 മുതല്‍ 20 മണിക്കൂര്‍വരെ ജോലി ചെയ്യാന്‍ തയ്യാറാകണമെന്നാണ് ഉദ്യോഗസ്ഥരോട് യോഗിയുടെ അടുത്ത ആവശ്യം. മന്ത്രിമാരുള്‍പ്പെടെ എല്ലാ ജീവനക്കാരും പത്തുമണിക്കുമുമ്പ് ഓഫീസിലെത്തണമെന്നാണ് യോഗിയുടെ കര്‍ശന നിര്‍ദ്ദേശം. ഹാജര്‍ രേഖപ്പെടുത്താന്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ ബയോമെട്രിക് സംവിധാനവും ഏര്‍പ്പെടുത്തി. യുപിയിലെ ജനങ്ങള്‍ ബിജെപിയില്‍ അര്‍പ്പിച്ചിരിക്കുന്ന വിശ്വാസം തിരിച്ചുകൊടുക്കാന്‍ ഓരോ പാര്‍ട്ടി അംഗവും ബാധ്യസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു.
വലിയ വെല്ലുവിളിയാണ് നമുക്ക് മുന്നിലുള്ളത്. ദിവസവും 18 മുതല്‍ 20 മണിക്കൂര്‍വരെ ജോലിയെടുത്താല്‍ മാത്രമേ അത് നടപ്പിലാക്കാനാവൂ. അതിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ തയ്യാറാകണം. മറ്റുള്ളവര്‍ എങ്ങനെ പെരുമാറുന്നുവെന്നത് ശ്രദ്ധിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എങ്ങനെയായിരിക്കണം ഒരു സര്‍ക്കാരെന്ന് രണ്ടുമാസം കൊണ്ട് ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും യോഗി പറഞ്ഞു. സംസ്ഥാനത്തെ മുഖ്യമന്ത്രി ഞാന്‍ മാത്രമല്ല. ഓരോ ബിജെപിക്കാരനും മുഖ്യമന്ത്രിയാണ് യോഗി പറഞ്ഞു.
അഴിമതി രഹിതമായ, നിയമം വ്യവസ്ഥയെ അംഗീകരിക്കുന്ന ഉത്തര്‍പ്രദേശാണ് സൃഷ്ടിക്കേണ്ടത്. യുപിക്ക് പുതിയൊരു മുഖം നല്‍കാന്‍ ഓരോ പാര്‍ട്ടിക്കാരനും അധ്വാനിക്കണമെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. ജൂണ്‍ 15നുള്ളില്‍ യുപിയിലെ റോഡുകളെല്ലാം നന്നാക്കണമെന്ന് പൊതുമരാമത്ത് വകുപ്പിന് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വൈദ്യുതി വിതരണം സുഗമമാക്കണമെന്ന് വൈദ്യുതി വകുപ്പിനും കര്‍ശന നിര്‍ദ്ദേശമുണ്ട്. മുന്‍ സര്‍ക്കാരുകളുടെ കാലത്ത് യുപിയില്‍ ഭരണം നടത്തിയിരുന്ന ഗുണ്ടകളോട് സംസ്ഥാനം വിട്ടുപോകാനാണ് മുഖ്യമന്ത്രിയുടെ ഉത്തരവ്. ഇല്ലെങ്കില്‍ ജയിലില്‍പ്പോകാന്‍ തയ്യാറായിക്കൊള്ളാനും അദ്ദേഹം പറഞ്ഞു. പണമില്ലാത്തിനാല്‍ യുപിയിലെ ഒരു പെണ്‍കുട്ടിപോലും അവിവാഹിതയായി തുടരേണ്ട അവസ്ഥ ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കി. എല്ലാ കര്‍ഷകരുടെയും വിളകള്‍ സര്‍ക്കാര്‍ സംഭരിക്കുമെന്നും അവര്‍ക്ക് അതിന് ഉചിതമായ വില നല്‍കുമെന്നും യോഗി പറഞ്ഞു.
https://www.facebook.com/Malayalivartha