കാനഡയുടേയും റഷ്യയുടേയും അടിയിലൂടെ ഒഴുകുന്ന സൂര്യനോളം ചുടുള്ള നദി
സൂര്യനോളം തന്നെ ചൂടുള്ള ഒരു നദിയുടെ മുകളിലാണ് റഷ്യയും കാനഡയും സ്ഥിതി ചെയ്യുന്നത്. കാനഡയില്‍ നിന്ന് റഷ്യയിലേക്കാണ് ഈ തിളയ്ക്കുന്ന ലാവയുടെ ഒഴുക്ക്. ഭൂമിക്കടിയില്‍ 9,000 കിലോമീറ്റര്‍ നീളത്തിലാണ് ഈ നദി ഒഴുകുന്നത്.
ഈ നദി ഉണ്ടായിരിക്കുന്നത് ഭൂമിയുടെ അകക്കാമ്പിലെ ഇരുമ്പ് ഉരുകിയാണ്. 420 കിലോമീറ്ററാണ് ഇതിന്റെ വീതി. അത്യാധുനിക ഉപഗ്രഹ എക്‌സ്‌റേ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ശാസ്ത്രഞ്ജര്‍ ഭൂമിക്കടിയില്‍ ഒളിച്ചിരുന്ന ഈ നദിയെ കണ്ടെത്തിയത്. വര്‍ഷങ്ങളായി ഭൂമിക്കടിയിലെ ഇരുമ്പുകണങ്ങള്‍ ഉരുകിയുള്ള ലാവയെക്കുറിച്ചുള്ള പഠനങ്ങളിലായിരുന്നു ശാസ്ത്രഞ്ജര്‍. അലാസ്‌കയ്ക്കും സൈബീരിയയ്ക്കും അടിയില്‍ ഈ ലാവ അതിവേഗത്തില്‍ ഒഴുകുന്നതായി നേരത്തെ തന്നെ സൂചനകളുണ്ടായിരുന്നു.
വര്‍ഷത്തില്‍ 40 കിലോമീറ്റര്‍ വേഗതയുണ്ട് ഈ നദിയ്ക്ക് എന്നാണ് പഠനങ്ങള്‍ പറയുന്നത്. അതായത് ഭൂമിക്കടിയിലെ ചലിക്കുന്ന ഫലകങ്ങളേക്കാള്‍ ആയിരക്കണക്കിന് മടങ്ങ് വേഗതയുണ്ട്. 2000 മുതലാണ് ലാവാ നദി ഇത്രയും വേഗത്തില്‍ ഭൂമിക്കടിയില്‍ ഒഴുകാന്‍ തുടങ്ങിയത്. യൂറോപ്യന്‍ സ്‌പെയ്‌സ് ഏജന്‍സിയുടെ സ്വാം മിഷന്റെ സഹായത്തോടെയാണ് നദിയെ കണ്ടെത്തിയത്. ആദ്യമായാണ് ഈ ലാവ നദിയെക്കുറിച്ചുള്ള ഇത്ര വ്യക്തമായ വിവരങ്ങളും ദൃശ്യങ്ങളും ലഭിക്കുന്നത്.
ഭൂമിക്കടിയിലെ കാന്തിക തരംഗങ്ങളെ കണ്ടെത്തി വിശദീകരിക്കുകയെന്നതാണ് സ്വാം മിഷന്റെ ദൗത്യം. നേച്ചര്‍ ജിയോ സയന്‍സിലാണ് ഭൂമിക്കടിയിലെ ലാവാ നദിയെക്കുറിച്ചുള്ള പഠനവിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. ഭൂമിയുടെ അന്തര്‍ഭാഗത്തെക്കുറിച്ചുള്ള പഠനങ്ങള്‍ക്ക് കരുത്താവും ഈ നദിയുടെ കണ്ടുപിടുത്തമെന്നാണ് ശാസ്ത്രഞ്ജര്‍ അഭിപ്രായപ്പെടുന്നത്.
https://www.facebook.com/Malayalivartha