മോഷണശ്രമത്തിനിടെ എത്തിയ ആളുടെ കണ്ണുവെട്ടിച്ചു ചാടവെ കള്ളന്‍ വേലിയില്‍ കുടുങ്ങി
അമേരിക്കയിലെ അരിസോണയിലെ ടസ്‌കോണില്‍ ഒരു കള്ളനെ തികച്ചും അസാധാരണ സാഹചര്യത്തില്‍ കണ്ടെത്തി. മൈല്‍സ് എലിമെന്ററി സ്‌കൂളിന് സമീപത്തായിരുന്നു സംഭവം.
ജെസി സെന്‍സിബാര്‍ എന്നയാള്‍ രാത്രിയില്‍ വാഹനം ഓടിച്ചു വരുമ്പോഴാണ് ആ കാഴ്ച ആദ്യം കണ്ടത്. ഇരുമ്പ് കമ്പികള്‍ കൊണ്ടുണ്ടാക്കിയ ഒരു വേലിയില്‍ തലകീഴായി കെട്ടിതൂക്കിയ നിലയില്‍ ഒരാള്‍ കിടക്കുന്നതാണ് കണ്ടത്. അയാളെ രക്ഷിക്കുന്നതിനായി വണ്ടി നിര്‍ത്തി ആദ്യം അടുത്തേക്ക് ചെന്നെങ്കിലും അയാളെ ആരും കൊട്ടിത്തൂക്കിയതല്ല മറിച്ച് ജീന്‍സ് വേലിയില്‍ കുരുങ്ങിയതിനാല്‍ കുടുങ്ങിപ്പോയതാണ് കക്ഷി എന്നു തിരിച്ചറിഞ്ഞത്. അതോടെ വേലിചാടിയെത്തിയ ആള്‍ക്ക് ദുരുദ്ദേശ്യം എന്തെങ്കിലും ഉണ്ടായിരിക്കാനാണു സാദ്ധ്യത എന്നു തോന്നിയതിനാല്‍പോലീസില്‍ അറിയിക്കുകയായിരുന്നു.
അയാള്‍ സ്‌കൂളിലെ ചില വാതിലുകള്‍ തുറക്കുന്നതിനു ശ്രമം നടന്നത്തിയിരുന്നുവെന്നും എന്നാല്‍ ഇത് ജീവനക്കാര്‍ കണ്ടതോടെ രക്ഷപ്പെടുവാന്‍ ശ്രമിച്ചപ്പോഴാണ് ഇത്തരത്തില്‍ ഒരു അക്കിടി പറ്റിയതെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കാര്യമെല്ലാം മനസ്സിലാക്കിയ ജെസി സെന്‍സിബാര്‍ കള്ളന്റെ ചിത്രം പകര്‍ത്തി ഫെയ്‌സ് ബുക്കിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. ഇതിനെല്ലാം പുറമെ ചിത്രം പകര്‍ത്തുന്ന സമയത്ത് ക്യാമറയ്ക്കായി ചിരിക്കാനും കള്ളന്‍ മറന്നില്ലെന്ന് ജെസി സെന്‍സിബാര്‍ എടുത്തുപറയുന്നു.
https://www.facebook.com/Malayalivartha