കേരളത്തില്‍ കണ്ണൂരിലും കോട്ടയത്തും പുരാതന കിണറുകള്‍ കണ്ടെത്തി
കുഴിയെടുക്കുന്നതിനിടയില്‍ കേരളത്തിന്റെ രണ്ടു ഭാഗങ്ങളില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള കിണറുകള്‍ കണ്ടെത്തിയത് കൗതുകമായി. കണ്ണൂരിലും കോട്ടയത്തുമാണ് ഒരേസമയം കിണറുകള്‍ കണ്ടെത്തിയത്. കണ്ണൂരില്‍ പയ്യന്നൂര്‍ നഗരത്തിലെ വികസന ജോലികള്‍ക്കിടയിലും കോട്ടയത്ത് ഒരു ക്ഷേത്രവുമായി ബന്ധപ്പെട്ട മറ്റൊരു കിണര്‍ നിര്‍മ്മാണത്തിനിടയിലുമാണ് പുരാതന കിണറുകള്‍ കണ്ടെത്തിയത്.
റോഡ് വീതികൂട്ടിക്കൊണ്ട് ഓവുചാല്‍ നിര്‍മ്മിക്കുമ്പോഴാണ് പയ്യന്നൂര്‍ നഗരത്തില്‍ കിണര്‍ കണ്ടെത്തിയത്. കിണര്‍ സഌബിട്ടു മൂടിയ നിലയിലായിരുന്നു. ജെസിബി ഉപയോഗിച്ച് മാന്തുമ്പോള്‍ സഌബ് പൊട്ടുകയായിരുന്നു. അധികൃതര്‍ കിണര്‍ പരിശോധിച്ചു വരികയാണ്.
കടുത്തുരുത്തിയില്‍ മഠത്തിപ്പറമ്പ് മഹാദേവക്ഷേത്രത്തിലെ നാലമ്പലത്തിനുള്ളിലാണ് മറ്റൊരു കിണര്‍ കണ്ടെത്തിയത്. ക്ഷേത്രത്തിലെ ശ്രീകോവിലിന് സമീപത്തായി തീര്‍ത്ഥകിണര്‍ കുഴിക്കുന്നതിനിടയില്‍ അഞ്ചടി താഴ്ചയിലെത്തിയപ്പേഴാണു കിണറിനുള്ളില്‍ മറ്റൊരു കിണര്‍ പണിക്കാര്‍ കണ്ടത്. തലമുറകള്‍ക്കുമുമ്പ് നിലനിന്നിരുന്ന മഹാക്ഷേത്രം മഠത്തിപ്പറമ്പ് ഇല്ലത്തിന്റെ ഉരാണ്മ ക്ഷേത്രമാണ്. നിലവില്‍ മഠത്തിപ്പറമ്പ് നീലകണ്ഠന്‍ നമ്പൂതിരിയാണ് ക്ഷേത്രത്തിന്റെ പൂജാരി.
പുതിയതായി നിര്‍മിക്കുന്ന തീര്‍ത്ഥ കിണറിന്റെ സ്ഥാനം പഴയ കിണറുമായി യോജിപ്പിക്കുന്നതരത്തിലായിരിക്കും ഇനി നിര്‍മാണം പൂര്‍ത്തീകരിക്കുക. ശ്രീകോവിലിനടുത്തായി ഭൂമിക്കടിയില്‍ അതിപുരാതനമായ കിണര്‍ സ്ഥിതി ചെയ്യുന്നുണ്ടെന്നു ക്ഷേത്രം തന്ത്രി സുര്യകാലടിമന സൂര്യന്‍ ജയസൂര്യന്‍ ഭട്ടതിരിപ്പാട് അറിയിച്ചിരുന്നതായി നീലകണ്ഠന്‍ നമ്പൂതിരി പറഞ്ഞു.
https://www.facebook.com/Malayalivartha