പ്രണയിനിയുടെ കുടുംബത്തേയും വിശ്വാസത്തിലെടുത്തു കൊണ്ടൊരു പ്രണയസാക്ഷാത്കാരം
പ്രണയസാഫല്യത്തിന് അങ്കിത അഗര്‍വാളും ഫയിസ് റഹ്മാനും കണ്ടെത്തിയത് വേറിട്ട വഴി. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റില്‍ എം.ബി.എ. വിദ്യാര്‍ഥികളായിരിക്കെയാണ് ഇരുവരും പ്രണയത്തിലായത്. എന്നാല്‍, വ്യത്യസ്ത മതവിശ്വാസങ്ങളില്‍പെട്ടവരായതിനാല്‍ അങ്കിതയുടെ കുടുംബം വിവാഹത്തിന് ആദ്യം സമ്മതം നല്‍കിയിരുന്നില്ല. മാതാപിതാക്കളുടെ സമ്മതം വാങ്ങാന്‍ രണ്ടു വര്‍ഷത്തിലേറെ ശ്രമിച്ചെങ്കിലും ഫലവുമുണ്ടായില്ല.
ഒരു ദിവസം അപ്രതീക്ഷിതമായി ഫയിസ് നേരിട്ട് അങ്കിതയുടെ വീട്ടിലെത്തി. ഫയിസിന്റെ മതാചാരങ്ങള്‍ക്കനുസൃതമായി അങ്കിതയുടെ മതമോ പേരോ മാറ്റില്ല, ബുര്‍ഖ ധരിക്കാന്‍ പറയില്ല തുടങ്ങിയ ഉറപ്പുകള്‍ അവളുടെ മാതാപിതാക്കള്‍ക്കു നല്‍കി. എന്നാല്‍, അങ്കിതയുടെ പിതാവിന്റെ ഏറ്റവും വലിയ ആശങ്ക മുസ്ലീം പുരുഷന്‍മാര്‍ക്ക് നാലു തവണ വിവാഹം കഴിക്കാന്‍ അവസരം ഉണ്ട് എന്നതായിരുന്നു.നാലു വിവാഹം കഴിക്കാന്‍ തലവരയുണ്ടെങ്കില്‍ ആ നാലു തവണയും വിവാഹം കഴിക്കുന്നത് അങ്കിതയെ തന്നെ ആയിരിക്കും എന്നു തെളിയിക്കാന്‍ തന്നെ ഫയിസ് തീരുമാനിച്ചു.
2015 ഫെബ്രുവരി 17-ന് മുംബൈ രാം മന്ദിറില്‍ നടത്തിയ ലളിതമായ ചടങ്ങിലായിരുന്നു ആദ്യ വിവാഹം. പിന്നാലെ സ്‌പെഷല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹം. അടുത്ത വിവാഹങ്ങള്‍ ഗോവയില്‍വച്ചായിരുന്നു. പരമ്പരാഗതമായ രീതിയില്‍ മുസ്ലിം നിക്കാഹും ഹിന്ദു രീതിയിലുള്ള ചടങ്ങുകളും നടത്തി അവര്‍ ജീവിതത്തില്‍ ഒന്നായി.
ഒരു പെണ്ണിനെ പോറ്റാന്‍ ശേഷിയുള്ള തനിക്ക് പെണ്ണിന്റെ സമ്മതം മാത്രം മതിയെന്നും അവളെ വിളിച്ചിറക്കി കൊണ്ടുപോയി വിവാഹം ചെയ്യുമെന്നു പറയാതെ അങ്കിതയുടെ മാതാപിതാക്കളുടെ ആളങ്കകളകറ്റി അവരുടെ അനുഗ്രഹത്തോടും അനുമതിയോടു കൂടി വിവാഹം കഴിക്കാന്‍ എന്തുവേണമെങ്കിലും ചെയ്യാന്‍ തയ്യാറായ ഫയിസ് തീര്‍ച്ചയായും മാതാപിതാക്കളേയും മാനിക്കുന്ന വ്യക്തിയാണ്. പുതിയ തലമുറക്ക് അനുകരിക്കാവുന്ന മാതൃകയാണിത്.
https://www.facebook.com/Malayalivartha