അപൂര്‍വമായ കൊമ്പന്‍ സ്രാവ് വലയില്‍ കുടുങ്ങി
മഹാരാഷ്ട്രയിലെ സിന്ധ്ദര്‍ഗ് ജില്ലയിലെ വിജയ് ദര്‍ഗ പ്രദേശത്തെ മത്സ്യത്തൊഴിലാളിയുടെ വലയില്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വമായ ലക്ഷണമൊത്ത ഭീമന്‍ കൊമ്പന്‍ സ്രാവ് കുടുങ്ങി.
ഈര്‍ച്ചവാളിന് തുല്യമായ നീണ്ട മൂക്കാണ് ഈ ഭീമന്റെ മുഖ്യ ആകര്‍ഷണം. ഒപ്പം 20 അടി നീളവും 700 കിലോഗ്രാം ഭാരവും ഒത്തിണങ്ങിയ അപൂര്‍വ ഇനം കൊമ്പന്‍സ്രാവാണ് സ്ഥലത്തെ മുനീറിന്റെ വലയില്‍ കുടുങ്ങിയത്. ഇത്തരം മീനുകള്‍ വലയില്‍ കുടുങ്ങുന്നത് അപൂര്‍വ്വമാണ്. വാര്‍ത്ത സത്യമാണെന്ന് സിന്ധ്ദര്‍ഗ് കളക്ടര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
വലയില്‍ കുടുങ്ങിയാലും ഈര്‍ച്ചവാള്‍ പോലെയുള്ള മൂക്കും ചിറകുകളും കൊണ്ട് ഇവ വലമുറിച്ച് രക്ഷപെടാറാണ് പതിവ്. എന്നാല്‍, പരിക്കേറ്റിരുന്നതിനാലാണ് ഈ സ്രാവിന് വലയില്‍ നിന്നും രക്ഷപെടാന്‍ കഴിയാതെവന്നത്. നടുക്കടലില്‍ വച്ച് കൊമ്പന്‍ സ്രാവിനെ കീഴ്‌പ്പെടുത്തുന്നത് തന്റെ ആദ്യ അനുഭവമാണെന്നും ഞെട്ടിപ്പോയ മുനീര്‍ പറയുന്നു.
https://www.facebook.com/Malayalivartha