പമ്പ് ജീവനക്കാരന്റെ കൈയബദ്ധം മൂലം 1.65 കോടിയുടെ ആഡംബര കാര്‍, വാങ്ങിയതിന്റെ രണ്ടാംദിനം കേടായി
കര്‍ണാടകയിലെ ഒരു എം.എല്‍.എ 65 കോടി രൂപ വിലയുള്ള വോള്‍വോ എക്‌സ്.സി 90 ടി9 ആഡംബര കാര്‍ വാങ്ങി.എം.എല്‍.എയുടെ മകന്‍ അതുമായി ചുറ്റിയടിക്കാനിറങ്ങി. യാത്രയ്ക്കിടെ പമ്പിലുമെത്തി. ഉടന്‍ തന്നെ പമ്പ് ജീവനക്കാരന്‍ കാറിനുള്ളില്‍ ഡീസല്‍ നിറച്ചു. പമ്പ് ജീവനക്കാരന് സംഭവിച്ച അബദ്ധം എം.എല്‍.എയുടെ മകന്‍ തിരിച്ചറിയുന്നതിന് മുമ്പ് തന്നെ ഇയാള്‍ ഡീസല്‍ നിറച്ചുകഴിഞ്ഞിരുന്നു.
മംഗളുരു എം.എല്‍.എ മൊഹീദിന്‍ ബാവയാണ് കാറിന്റെ ഉടമ. ഇന്ത്യയില്‍ ഈ കാര്‍ വാങ്ങുന്ന ആദ്യ വ്യക്തിയാണ് ബാവ. ഇന്ത്യയിലെ ഭൂരിപക്ഷം എസ്.യു.വികളും ഡീസല്‍ കാറുകളാണ്. ഈ ധാരണയിലാകാം പമ്പ് ജീവനക്കാരന് അബദ്ധം പറ്റിയതെന്ന് എം.എല്‍.എയുടെ മകന്‍ പറഞ്ഞു.
പമ്പ് ജീവനക്കാരനെ ഇതിന്റെ പേരില്‍ പഴിക്കാനൊന്നും അദ്ദേഹം തയ്യാറായില്ല. വാഹനം ഉടന്‍ കാര്‍ സര്‍വീസ് സെന്ററില്‍ എത്തിക്കുകയും ചെയ്തു. പെട്രോള്‍ എഞ്ചിന്‍ വാഹനത്തില്‍ ഡീസല്‍ നിറച്ച ശേഷം എഞ്ചിന്‍ ഓണ്‍ ചെയ്താല്‍ വാഹനത്തിന്റെ ഇന്‍ജക്ഷന്‍ പമ്പ് അമിതമായി ചൂടാകുകയും പൊട്ടുകയും ചെയ്യും.
https://www.facebook.com/Malayalivartha