രാജവെമ്പാല ചോദിച്ചു; ദാഹജലം തരുമോ? പാമ്പിന് വെള്ളം കൊടുക്കുന്ന വീഡിയോ വൈറലാകുന്നു
മഴ ലഭ്യത കുറഞ്ഞതോടെ ദാഹജലം അന്വോഷിച്ച് വന്യ മൃഗങ്ങളും ജന്തുക്കളും നാട്ടിലേക്ക് ഇറങ്ങുന്നത് ഇപ്പോള്‍ പുതിയ സംഭവമല്ല. എന്നാല്‍ പാമ്പുകളുടെ രാജാവ് രാജവെമ്പാല, വെള്ളത്തിനായി മനുഷ്യനെ സമീപിക്കുന്നത് ഒരു പക്ഷേ ആദ്യ സംഭവമായിരിക്കും.
ഇങ്ങനെ റോഡിലേക്കിറങ്ങിയ ഒരു പാമ്പിന് വെള്ളം കൊടുക്കുന്ന ഫോറസറ്റ് ഉദ്യോഗസ്ഥരുടെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
ദക്ഷിണേന്ത്യയിലെ കൈഗ ഗ്രാമത്തിലാണ് ഇത്തരമൊരു വിചിത്രമായ സംഭവം അരങ്ങേറിയത്. ഗ്രാമത്തിലെത്തിയ പാമ്പിന് ഒരു ഉദ്യോഗസ്ഥന്‍ പ്ലാസ്റ്റിക് കുപ്പിയില്‍ വെള്ളമൊഴിച്ച് കൊടുക്കുന്നതും പാമ്പ് അത് കുടിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.
എന്നാല്‍, ദാഹം മാറിയാല്‍ പാമ്പ് കടിക്കുമോ എന്ന പേടി ഇയാള്‍ക്കുള്ളതിനാല്‍ പാമ്പിനെ പിടിക്കുന്ന കമ്പി ഒരു കൈയില്‍ സുരക്ഷക്കായി വെച്ചിട്ടുണ്ട്. വേറൊരാള്‍ പാമ്പിന്റെ വാലില്‍ പിടിക്കുന്നുമുണ്ട്. വെള്ളം കൊടുത്ത ശേഷം ഉദ്യോഗസ്ഥര്‍ പാമ്പിനെ ആനിമല്‍ കെയര്‍ വിഭാഗത്തിന് കൈമാറി.
https://www.facebook.com/Malayalivartha