കാണാതായ നാട്ടുകാരന് വേണ്ടി ഗ്രാമീണര്‍ തെരഞ്ഞു നടന്നു; കണ്ടെത്തിയപ്പോള്‍ ഞെട്ടിപ്പോയി
ഇന്തോനേഷ്യയിലെ പടിഞ്ഞാറന്‍ സുലാവേസിയില്‍ പാമോയില്‍ കര്‍ഷകനായ അക്ബര്‍ സാലുബിറോ എന്ന 25-കാരനെ ഞായറാഴ്ച രാത്രി കാണാതാകുകയായിരുന്നു. സാധാരണഗതിയില്‍ സ്വന്തം വീട്ടില്‍ നിന്നും പിന്നിലെ പനങ്കാടുകളിലേക്ക് പതിവായി പോകുകയും വൈകിട്ട് തിരിച്ചെത്തുകയും ചെയ്തിരുന്ന അക്ബറിനെ തിങ്കളാഴ്ച രാത്രി ആയിട്ടും കാണാതെ വന്നതോടെയാണ് നാട്ടുകാര്‍ തെരച്ചില്‍ തുടങ്ങിയത്.
ഇതിനിടയില്‍ പനങ്കാട്ടില്‍ ഒരു പെരുമ്പാമ്പിനെ കണ്ടെത്തുകയും ചെയ്തു.അക്ബറിനെ പാമ്പ് വിഴുങ്ങിയോ എന്ന സംശയം അപ്പോഴാണ് നാട്ടുകാര്‍ക്ക് തോന്നിയത്.അക്ബറിനെ വീടിന് പിന്നിലെ തോട്ടത്തില്‍ കണ്ടിരുന്നതായി അയല്‍ക്കാരന്‍ സട്രിയാവാന്‍ വിവരം നല്‍കി. പാമ്പിനെ കണ്ടെത്തുമ്പോള്‍ അതിന്റെ വയര്‍ വീര്‍ത്തിരിക്കുന്നതും സംശയം ബലപ്പെടുത്തി.
ഉടന്‍ തന്നെ അവര്‍ പാമ്പിനെ പിടികൂടി.അപ്പോള്‍ തന്നെ അതിന്റെ വയറിലൂടെ അക്ബറിന്റെ ബൂട്ടുകള്‍ പുറത്തു കാണാവുന്ന നിലയിലായിരുന്നു. ഉടന്‍ തന്നെ 18 ഇഞ്ച് വലിപ്പമുള്ള വേട്ടക്കത്തി കൊണ്ട് പാമ്പിനെ കീറിമുറിച്ച് തോലിനുള്ളില്‍ നിന്നും മൃതദേഹം പുറത്തെടുക്കുമ്പോള്‍ ബൂട്ടും ഷോര്‍ട്ടും ടീ ഷര്‍ട്ടും ധരിച്ച നിലയിലായിരുന്നു.
വാര്‍ത്തയുടെ വീഡിയോ കണ്ടപ്പോഴാണ് അക്ബറിന്റെ ഭാര്യ പോലും വിവരമറിഞ്ഞത്. ഞായറാഴ്ച രാത്രി ഒരാളുടെ കരച്ചില്‍ കേട്ടിരുന്നതായി ഗ്രാമത്തലവന്‍ സാലുബിറോ ജുനൈദി വ്യക്തമാക്കിയിരുന്നു. പാമ്പിന് ഏഴു മീറ്റര്‍ നീളമുണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ട്.
https://www.facebook.com/Malayalivartha