കേരളത്തില്‍ ഹരമാകുന്ന ഗോള്‍ഡന്‍ പിയര്‍
തണ്ണിമത്തനും കക്കരിയും ഓറഞ്ചുമൊക്കെയാണ് കടുത്ത വേനലില്‍ നിന്ന് രക്ഷ തേടാന്‍ ആഗ്രഹിക്കുന്നവര്‍ പൊതുവേ വാങ്ങിക്കഴിക്കാറുള്ളത്.
എന്നാല്‍ ഈ പഴങ്ങളുടെ കൂട്ടത്തിലേക്ക് ഒരാള്‍ കൂടിയെത്തിയിരിക്കുകയാണ്. ഇളം മഞ്ഞനിറമാണെങ്കിലും ഒറ്റ നോട്ടത്തില്‍ ആപ്പിളെന്ന് തോന്നിക്കുന്ന ഒരു വിദേശി പഴം. ഗോള്‍ഡന്‍ പിയര്‍, ആപ്പിള്‍ പിയര്‍ എന്നൊക്കെയാണ് പേര്.
ഒരിക്കല്‍ വാങ്ങിക്കഴിച്ചവര്‍ ഇത് വീണ്ടും വീണ്ടും വാങ്ങിക്കഴിക്കുന്നു എന്നാണ് പഴക്കച്ചവടക്കാരുടെ സാക്ഷ്യം.
കണ്ടാല്‍ മഞ്ഞ നിറത്തിലുള്ള ആപ്പിള്‍ ആണെന്നു തോന്നും.എന്നാല്‍ ഒരെണ്ണത്തിന് ആപ്പിളിനോളം ഭാരമില്ല. നാലെണ്ണമാകുമ്പോള്‍ ഒരു കിലോ തൂക്കമാകും.
മുറിച്ചാല്‍ സബര്‍ജല്ലിയുടെ ടെക്‌സ്ചറും രുചിയും മണവും എന്നാല്‍ അകത്ത് നിറയെ വെള്ളം.എന്നാല്‍ കുറച്ചു കൂടി സോഫ്റ്റ്. സബര്‍ജല്ലിയുള്‍പ്പെടുന്ന പിയര്‍ കുടുംബത്തിലാണ് ജനനം. നമ്മുടെ സബര്‍ജല്ലിക്ക് നാട്ടില്‍ വലിയ വിലയില്ലെങ്കിലും ആപ്പിള്‍ പിയറിന് വിലയല്‍പ്പം കൂടുതലാണ്. കിലോയ്ക്ക് 150-160 രൂപ വരും. ഒരിക്കല്‍ കഴിച്ചവര്‍ വില പ്രശ്‌നമാക്കുന്നില്ല, വീണ്ടും വീണ്ടും വാങ്ങിക്കഴിക്കുന്നുണ്ടത്രേ.
കോഴിക്കോട്ടും മലപ്പുറത്തും കൊച്ചിയിലുമൊക്കെ ഇത് ഹരമായി മാറിക്കഴിഞ്ഞു. സബര്‍ജല്ലിയുടെ കുടുംബത്തില്‍പ്പെട്ട പിയറിന് പൊതുവേ അത്രവലിയ പ്രിയം കേരളത്തിലില്ല. വിലയെ അപേക്ഷിച്ചു നോക്കുമ്പോള്‍ സബര്‍ജല്ലി തന്നെയാണ് ഭേദമെന്ന് പലരും കരുതുന്നു.
എന്നാല്‍ ആപ്പിള്‍ പിയറിന്റെ സ്ഥിതി മോശമല്ല. പിയര്‍ കുടുംബത്തിലെ ഈ താരം ലോക പഴവിപണിയില്‍ത്തന്നെ താരതമ്യേന പുതുമുഖമാണ്. റെഫ്രിജറേററ്റ് ചെയ്യാതെ നീണ്ട കാലം വയ്ക്കാമെന്നുള്ളതാണ് ഇതിനെ കച്ചവടക്കാര്‍ക്ക് പ്രിയങ്കരമാക്കുന്നത്. രുചികരമാണെന്നു മാത്രമല്ല. ആരോഗ്യത്തിനും ഉത്തമമാണ് ഈ പഴം. ഹൃദ്രോഗികള്‍ക്ക് മികച്ചതാണ്. കൂടാതെ തടികുറയ്ക്കാനും ആപ്പിള്‍ പിയര്‍ മികച്ചതാണെന്നും കണ്ടെത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha