'ടണല്‍ മരം' ഇല്ലാതെ കാലിഫോര്‍ണിയ
അമേരിക്കയിലെ പ്രശസ്തമായ 'ടണല്‍ മരം' രണ്ടുമാസം മുമ്പുണ്ടായ കൊടുങ്കാറ്റില്‍ നിലംപതിച്ചു. ആയിരം വര്‍ഷത്തിലധികം പഴക്കമുണ്ടെന്നു കരുതപ്പെടുന്ന ഈ സെക്കോയ മരത്തിന് അടിയിലൂടെ 1880-ല്‍ ഒരു കാറിനു കടന്നു പോവാന്‍ പറ്റുന്ന വിധത്തില്‍ 'ടണല്‍' നിര്‍മിച്ചിരുന്നു.
വിനോദ സഞ്ചാരികളെ ഏറെ ആകര്‍ഷിച്ചിരുന്നു പയനിയേഴ്‌സ് കാബിന്‍ ട്രീ എന്നു പേരു നല്‍കപ്പെട്ടിരുന്ന ഈ മരം. മരത്തിന്റെ പതനം കാലവരാസ് ബിഗ് ട്രീസ് അസോസിയേഷനാണ് ഫേസ്ബുക്കിലൂടെ ആദ്യം ലോകത്തെ അറിയിച്ചത്. ടണല്‍' നിര്‍മിച്ചില്ലായിരുന്നുവെങ്കില്‍ കുറച്ചു കാലം കൂടി അത് നിലനില്‍ക്കുമായിരുന്നുവെന്ന് അഭിപ്രായപ്പെട്ടവരുമുണ്ട്.
സിയറ നെവേദ മലനിരകളില്‍ മാത്രം വളരുന്ന സെക്കോയ മരം ഭൂമിയിലെ ഏറ്റവും ഉയരമുള്ള വൃക്ഷമാണെന്നു കരുതപ്പെടുന്നു. 76 മീറ്ററായിരുന്നു(250 അടി) ഇതിന്റെ ഉയരം.
https://www.facebook.com/Malayalivartha