ഒരേ സമയം രണ്ടുപേരെ പ്രണയിച്ചതിനാല്‍ രണ്ടുപേരേയും വിവാഹം കഴിച്ച അപൂര്‍വ പ്രണയകഥ
ഇതൊരു സാധാരണ വിവാഹചിത്രമല്ല. വധുവും വരനും പിന്നെ ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുക്കുന്ന ഒരു സ്ഥിരം വിവാഹക്കാഴ്ച പോലെ തോന്നുമെങ്കിലും സൂക്ഷിച്ചു നോക്കുന്നവര്‍ക്ക് മനസ്സിലാകും; വധു ഒന്നല്ല, രണ്ടാണെന്ന്. സംഗതി സത്യമാണ്. ജാര്‍ഖണ്ഡിലാണ് സംഭവം. രാജേഷ്‌ദേവം എന്ന യുവാവാണ് ഒറ്റയടിക്ക് രണ്ടു പേരെ വിവാഹം ചെയ്തു നാട്ടുകാരെ ഞെട്ടിച്ചത്. സംഗതി വിവാഹതട്ടിപ്പൊന്നുമല്ല. രാജേഷ് ഒരേ സമയം രണ്ടു പേരുമായി പ്രണയത്തിലായിരുന്നു. വിവാഹം കഴിക്കാന്‍ തീരുമാനിച്ചപ്പോള്‍ ആരെയും ഉപേക്ഷിക്കാന്‍ തോന്നിയില്ല. അത്രതന്നെ.
ജാര്‍ഖണ്ഡിലെ പശ്ചിമ സിങ്ബും ജില്ലയിലെ ഒരു മുന്‍ പൊലീസ് കോണ്‍സ്റ്റബിളിന്റെ മകനാണ് രാജേഷ്. ആദിവാസി വിഭാഗത്തില്‍പ്പെടന്ന ആള്‍. രാജേഷ് ആദ്യം പ്രണയത്തിലായത് സുഖ്മതിയുമായാണ്. പ്രണയം മുന്നോട്ടു പോകുന്നതിനിടെയാണ് റീത്തയെ കാണുന്നത്. ആദ്യ ദര്‍ശനത്തില്‍ത്തന്നെ റീത്തയോടും അനുരാഗം പൊട്ടിമുളച്ചു. അങ്ങനെ രണ്ടു പ്രണയവും രാജേഷ് ഒരുപോലെ മുന്നോട്ടു കൊണ്ടുപോയി. അതിനിടെയാണ് വിവാഹം കഴിക്കണമെന്ന് വീട്ടുകാര്‍ നിര്‍ബന്ധിച്ചത്. ഇതോടെ രണ്ടിലൊരാളെ തെരഞ്ഞെടുക്കാന്‍ നിര്‍ബന്ധിതനായി. ആദ്യം പ്രണയിച്ച സുഖ്മതിയെ ഉപേക്ഷിക്കാന്‍ 23-വയസുകാരനായ രാജേഷിന് മനസുണ്ടായിരുന്നില്ല.
സുഖ്മതിയെക്കുറിച്ചുള്ള വിവരം റീത്തയോടു പറഞ്ഞു. ഇതോടെ അവള്‍ പൊട്ടിക്കരച്ചിലും ബഹളവുമായി. രാജേഷിനെ ഉപേക്ഷിക്കാന്‍ അവള്‍ക്കും കഴിയുമായിരുന്നില്ല. എങ്കിലും സുഖ്മതിയെ ഉപേക്ഷിക്കാന്‍ അയാള്‍ തയാറായില്ല. കഥയിങ്ങനെ പിരിമുറുക്കവുമായി മുന്നോട്ടു പോകുന്നതിനിടെ പോംവഴിയുമായി വന്നത് ആദ്യപ്രണയിനി സുഖ്മതി തന്നെയാണ്. അത്രയ്ക്ക് ഇഷ്ടമാണെങ്കില്‍ റീത്തയെയും വിവാഹം കഴിച്ചുകൊള്ളൂ എന്നു പറഞ്ഞപ്പോള്‍ രാജേഷ് ഞെട്ടി. വിവരം പറഞ്ഞപ്പോള്‍ റീത്തയ്ക്കും സമ്മതം. അങ്ങനെ ഒരു പന്തലില്‍ ഒറ്റയടിക്ക് രണ്ടു പേരെയും മിന്നു കെട്ടി രാജേഷ് കമിതാക്കള്‍ക്ക് പുതിയ മാതൃകയായി.
ഇനി ബഹുഭാര്യത്വം കുറ്റകരമല്ലേ എന്നു സംശയിക്കുന്നവര്‍ മാത്രം തുടര്‍ന്നു വായിച്ചാല്‍ മതി. ജാര്‍ഖണ്ഡിലെ ആദിവാസി മേഖലകളില്‍ ബഹുഭാര്യത്വം നിയമം അംഗീകരിക്കുന്നുണ്ട്. വിവാഹിതരാകുന്നവര്‍ ഒരുമിച്ച് സത്യവാങ്മൂലം നല്‍കണമെന്നു മാത്രം.എന്നാല്‍ തങ്ങള്‍ സഹോദരിമാരെപ്പോലെ സഹവര്‍ത്തിത്വത്തോടെ ജീവിച്ചു കൊള്ളാമെന്ന് താലി കെട്ടും മുന്‍പ് ഭാര്യമാരാകാന്‍ ഒരുങ്ങുന്ന സ്ത്രീകള്‍ ഒരു പ്രതിജ്ഞ കൂടി എടുക്കണം.
പശ്ചിമ സിങ്ബുമില്‍ ആയിരം പുരുഷന്‍മാര്‍ക്ക് 1004 സ്ത്രീകളെന്നതാണ് കണക്ക്. ദേശീയ ശരാശരിയായ 940 സ്ത്രീകള്‍ക്ക് 1000 പുരുഷന്‍മാര്‍ എന്ന കണക്കിനേക്കാള്‍ വളരെ വ്യത്യാസം. അതുകൊണ്ടുന്നെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ബഹുഭാര്യത്വം നിലവിലുള്ള ജില്ലകളിലൊന്നാണ് ഇവിടം.
https://www.facebook.com/Malayalivartha