ഉടന്‍ പ്രതീക്ഷിക്കുക: ഉപഗ്രഹത്തില്‍ നിന്ന് തൂങ്ങിയാടുന്ന കെട്ടിടസമുച്ചയങ്ങള്‍
ഒരുതരി മണ്ണ് പോലും ബാക്കിയില്ലാത്ത ഇടങ്ങളില്‍ പാര്‍പ്പിടങ്ങള്‍ നിര്‍മ്മിക്കാന്‍ എന്തു ചെയ്യും? അതുകൊണ്ട് തന്നെ പുതിയ സാധ്യതകള്‍ അന്വേഷിക്കുകയാണ് എല്ലാവരും. ഇതാ കൗതുകകരമായ ഒരു നിര്‍ദ്ദേശവുമായി ന്യൂയോര്‍ക്കിലെ ഒരു ആര്‍ക്കിട്ടെക്ച്ചര്‍ സ്ഥാപനം മുന്നോട്ട് വന്നിരിക്കുന്നു. സംഭവം വിജയിച്ചാല്‍ ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടം അതായി മാറും. പക്ഷെ ഒരിഞ്ച് മണ്ണ് പോലും ഈ കെട്ടിടത്തിന് വേണ്ട. ഇതുവരെ ആലങ്കാരികമായി ഉപയോഗിച്ചിരുന്ന അംബരചുംബി എന്ന വാക്ക് അക്ഷരാര്‍ത്ഥത്തില്‍ യാഥാര്‍ത്ഥ്യമാവുന്ന മട്ടാണ് കാണുന്നത്.
ഒരു ഉപഗ്രഹത്തില്‍ നിന്നും തൂക്കിയിടുന്ന കെട്ടിടമായി ഇത് മാറും. അനാലെമ്മ ടവര്‍ എന്ന സ്വപ്‌ന സമുച്ചയത്തിനാണ് ന്യൂയോര്‍ക്കിലെ ക്ലൗഡ് ആര്‍ക്കിട്ടെക്ച്ചര്‍ ഓഫീസ് പദ്ധതിയിടുന്നത്. ഭൂമിയുടെ ഭ്രമണപഥത്തിലേക്ക് ഒരു ഉപഗ്രഹം വിക്ഷേപിക്കുകയും അതില്‍ നിന്നും തൂക്കിയിടുന്ന ശക്തിയേറിയ കേബികളുകളില്‍ കെട്ടിടം കുരുക്കിയിടാനുമാണ് കമ്പനി പദ്ധതിയിടുന്നത്. വായുവില്‍ തൂങ്ങിക്കിടക്കുന്ന കെട്ടിടമായതിനാല്‍ ലോകത്തില്‍ എവിടെ വച്ച് വേണമെങ്കിലും നിര്‍മ്മിക്കുകയും പിന്നീട് നിര്‍ദ്ദിഷ്ട സ്ഥലത്ത് എത്തിക്കുകയും ചെയ്യാം എന്ന ഗുണവും ഇതിനുണ്ട്.
ന്യൂയോര്‍ക്ക് സിറ്റിയില്‍ കെട്ടിടം നിര്‍മ്മിക്കുന്നതിന്റെ അഞ്ചില്‍ ഒന്ന് ചിലവ് മാത്രം വരുന്ന ദുബായിലെ ആകാശത്ത് വച്ച് ഈ അംബരചുംബി നിര്‍മ്മിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. കെട്ടിടത്തിന്റെ ഏറ്റവും താഴത്തെ നിലകളില്‍ വാണിജ്യ സ്ഥാപനങ്ങളായിരിക്കും. ജീവിക്കാനുള്ള സ്ഥലം ഏറ്റവും മുകളിലും. സംഭവമൊക്കെ കൊള്ളാം. പക്ഷെ തൂങ്ങിക്കിടന്നുള്ള ഉറക്കം എങ്ങനെയായിരിക്കും എന്ന് മാത്രമേ കണ്ടറിയാനുള്ളു.
https://www.facebook.com/Malayalivartha