മിഴിയും മിഴിയും തമ്മില്‍ മൊഴിമാറി; പ്രണയത്തിന്റെ ഇരമ്പല്‍ കേട്ട അവര്‍ക്ക് പ്രണയസാക്ഷാത്ക്കാരം
റുമേനിയന്‍ സ്വദേശി സാന്‍ഡാ വയലേറ്റ് കടല്‍ കടന്ന് പാണ്ടനാട് തുരുത്തിക്കാട് വീട്ടില്‍ എത്തി. സുഹൃത്ത് റോസിനൊപ്പമാണ് സാന്‍ഡ കഴിഞ്ഞ 28-ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. തോമസ്-ലിസി ദമ്പതികളുടെ മകന്‍ ലിജോ തോമസിനെ തേടിയാണ് അവളെത്തിയത്.
നാലു വര്‍ഷം മുമ്പ് എറണാകുളത്തെ സ്വകാര്യ ബാങ്കില്‍ ലിജോ ജോലി ചെയ്ത സമയത്ത് ഇന്റര്‍നെറ്റിലൂടെയാണ് ഇവര്‍ പരസ്പരം കണ്ടത്. സന്ദേശങ്ങള്‍ കൈമാറി തുടങ്ങിയ സൗഹൃദം ഒടുവില്‍ പ്രണയമായി. ജന്മനാ ബധിരരും മൂകരുമായ ഇവരുടെ പ്രണയത്തെ ഇരു വീട്ടുകാര്‍ക്കും എതിര്‍ക്കാന്‍ കഴിഞ്ഞില്ല.ഇതോടെ ഇവരെ ഒരുമിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
വിവാഹം നാട്ടില്‍ വച്ചു വേണമെന്ന ലിജോയുടെ വീട്ടുകാരുടെ ആഗ്രഹത്തിന് സാന്‍ഡയുടെ വീട്ടുകാര്‍ സമ്മതം മൂളി.സാന്‍ഡയുടെ മാതാപിതാക്കള്‍ക്കു വിവാഹത്തിനെത്താന്‍ വിസ ലഭിച്ചില്ല. കൂട്ടുകാരിയോടൊപ്പം തിരുവനന്തപുരത്തെത്തിയ സാന്‍ഡയെ ലിജോയും മാതാപിതാക്കളും തിരുവനന്തപുരം വിമാനത്താവളത്തിലെത്തി സ്വീകരിച്ചു.
പാണ്ടനാട് മര്‍ത്തോമാ പള്ളി പാരിഷ് ഹാളില്‍ പെന്തക്കോസ്ത് സഭാ ആചാരപ്രകാരമായിരുന്നു വിവാഹം. അടുത്ത 10-വരെയുള്ള വിസയുമായാണ് ലിന്‍ഡ എത്തിയത്. ലണ്ടനില്‍ ഹോട്ടല്‍ മാനേജ്‌മെന്റ് രംഗത്ത് ജോലി ചെയ്യുന്ന ലിന്‍ഡ നാട്ടിലേക്കു മടങ്ങിയ ശേഷം ലിജോയെ കൂടെക്കൂട്ടാനുള്ള ശ്രമത്തിലാണ്. കരുനാഗപ്പള്ളിയില്‍ സ്വകാര്യ ബാങ്കില്‍ ജീവനക്കാരനാണ് ലിജോ ഇപ്പോള്‍.
കടലോളം പ്രണയം ഉള്ളില്‍ തിരയിളക്കം സൃഷ്ടിച്ചപ്പോള്‍ ദേശമോ ഭാഷയോ എന്തിന് ശബ്ദം പോലും ഇവര്‍ക്ക് തടസമായില്ല. പ്രണയ സാഫല്യത്തിനായി നിശബ്ദതയുടെ ലോകത്തുനിന്ന് അവള്‍ കടല്‍ കടന്നെത്തി, തന്റെ നിശബ്ദ കാമുകനെ സ്വന്തമാക്കി.
https://www.facebook.com/Malayalivartha