46 വര്‍ഷമായി അണയാതെ തീ കത്തുന്ന ഗര്‍ത്തം, ഇത് നരകത്തിലല്ല
തുര്‍ക്കിസ്ഥാനിലെ കാരകും എന്ന മരുഭൂമിയിയില്‍ കഴിഞ്ഞ 46 വര്‍ഷമായി കൊടും തീ കെടാതെ കത്തിക്കൊണ്ടിരിക്കുന്ന ഒരു കിടങ്ങുണ്ട്. ദര്‍വാസാ കിടങ്ങ് എന്നു പേരുള്ള ഇതിന്റെ മറ്റൊരു പേരാണു നരകവാതില്‍. 1971-ലാണ് ഈ കിടങ്ങിന്റെ ഉത്ഭവം. ഇതു സംബന്ധിച്ചു പല വിശദീകരണങ്ങളും നിലവിലുണ്ട്.
എല്ലാ കഥകളിലും ഇതിനു കാരണക്കാരായി പറയുന്നതു റഷ്യന്‍ ശാസ്ത്രജ്ഞരേയാണ്. അമേരിക്കയിലും റഷ്യയിലും ശീതയുദ്ധം കനത്തു നിന്ന കാലത്തു തുര്‍ക്ക്‌മെനിസ്ഥാന്‍ സോവിയറ്റ് യൂണിയന്റെ കീഴിലായിരുന്നു. ഇക്കാലത്ത് എണ്ണ അന്വേഷിച്ച് എത്തിയ ശാസ്ത്രജ്ഞര്‍ മീഥൈന്‍ പുറന്തള്ളുന്ന ഈ കിടങ്ങ് കണ്ടെത്തുകയായിരുന്നു.
മീഥൈയിന്‍ വാതകം പുറത്തു വരുന്നതു തുടര്‍ന്നാല്‍ അത് അപകടമായേക്കുമെന്നു ഭയന്ന് അവര്‍ തീയിട്ടു. ദിവസങ്ങള്‍ക്കുള്ളില്‍ ശമിക്കും എന്നു കരുതിയാണു തീയിട്ടത്. പക്ഷേ ആ തീ അണഞ്ഞില്ല. എണ്ണ പര്യവേഷണത്തിന്റെ ഭാഗമായി ഈ കിടങ്ങ് ശാസ്ത്രജ്ഞര്‍ കുഴിച്ചതാണ് എന്നുള്ളതാണ് അടുത്ത വിശദീകരണം.
കുഴിക്കുന്നതിനിടയില്‍ കിടങ്ങില്‍ നിന്നും മീഥൈന്‍ വാതകം പുറത്തു വരികയും തുടര്‍ന്നു ഗവേഷകര്‍ തീ ഇടുകയും ചെയ്തു എ ന്നതാണു കിടങ്ങിനെക്കുറിച്ചുള്ള മറ്റൊരു വിശദീകരണം. എന്തായാലും കിടങ്ങില്‍ നിന്ന് ഇപ്പോഴും മീഥൈന്‍ വാതകം പ്രവഹിച്ചു കൊണ്ടിരിക്കുകയാണ് എന്നതിന്റെ തെളിവാണ് ഈ തീ.
https://www.facebook.com/Malayalivartha