അമേരിക്കയുടെ മുന്പ്രഥമവനിത മിഷേല്‍ ഒബാമയുടെ പുതിയ ചിത്രം വൈറലാകുന്നു. കാരണമെന്താണെന്നു നോക്കൂ..
അമേരിക്കയുടെ മുന്പ്രഥമവനിത മിഷേല്‍ ഒബാമയുടെ പുതിയ ചിത്രം വൈറലാകുന്നു. എന്താണിതിനു കാരണമെന്നറിയേണ്ടേ? സ്ട്രയിറ്റ് ചെയ്ത മുടിക്ക് പകരം ചുരുണ്ടമുടിയുള്ള മിഷേലിനെയാണ് ചിത്രത്തില്‍ കാണാന്‍ സാധിക്കുന്നത്. ഒബാമ പ്രസിഡന്റായിരുന്ന സമയത്ത് സ്ട്രെയിറ്റ് ചെയ്ത മുടിയുമായാണ് മിഷേല്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. മിഷേലിന്റെ സ്വാഭാവികമായ മുടി കണ്ടതിലുള്ള സന്തോഷത്തിലാണ് ആരാധകര്‍.
ചാരനിറത്തിലുള്ള ഹെയര്‍ബാന്‍ഡ് ഉപയോഗിച്ച് മുടി കെട്ടിയ മിഷേല്‍ തികച്ചും നാച്ചുറല്‍ ലുക്കിലാണ്. ഏപ്രില്‍ രണ്ടിന് @മീആഗ്നകാര്ട്ട എന്ന ട്വിറ്റര്‍ ഉപയോക്താവാണ് ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.
മൂന്നു വര്‍ഷമായി ഞാന്‍ കാത്തിരുന്ന ആ ചിത്രം ഇതാണെന്ന കുറിപ്പോടെയാണ് ഫോട്ടോ പോസ്റ്റ് ചെയ്തിട്ടുള്ളത്. 97000-ല്‍ അധികം ആളുകളാണ് ഇതിനോടകം ചിത്രം ലൈക്ക് ചെയ്തിട്ടുള്ളത്.
ഈ ചിത്രം നിരവധി തവണ റിട്വീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. പ്രസിഡന്റ് പദവി ഒഴിഞ്ഞതിനു ശേഷം ഒബാമയും കുടുംബവും നടത്തിയ അവധിക്കാല ആഘോഷവേളകളില്‍ എപ്പോഴെങ്കിലും പകര്‍ത്തിയ ചിത്രമാകാം ഇതെന്നാണ് കരുതുന്നത്. നിരവധി ആളുകളാണ് മിഷേലിന്റെ നാച്ച്വറല്‍ ലുക്കിന് അഭിനന്ദനവുമായി എത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha