ഈ താഴ്‌വരയില്‍ ഉള്ളത് ചതുര മരങ്ങള്‍!
മരം എന്നു കേട്ടാല്‍ നമ്മുടെ മനസ്സില്‍ എത്തുന്നത് നീളമുള്ള വൃത്താകാരമുള്ള രൂപങ്ങളാണ്. എന്നാല്‍ അമേരിക്കയിലെ പനാമയിലുള്ള ഒരു താഴ്‌വരയിലുള്ള ഒരു കൂട്ടം മരങ്ങള്‍ക്ക് ചതുരാകൃതിയാണുള്ളത്. മറ്റു പ്രദേശങ്ങളില്‍ വൃത്താകൃതിയില്‍ കാണപ്പെടുന്ന മരങ്ങള്‍ തന്നെയാണ് ഈ പ്രദേശത്ത് ചതുരാകൃതിയില്‍ കാണപ്പെടുന്നത് എന്നതാണ് മറ്റൊരു കൗതുകം.
പനാമയിലെ എല്‍ വാലെ എന്ന അഗ്‌നിപര്‍വതത്തിന്റെ മുഖപ്രദേശമായ കെറോ ഗെയ്റ്റാള്‍ എന്ന താഴ്‌വരയിലാണ് ഈ അപൂര്‍വ്വ ആകൃതിയിലുള്ള മരങ്ങളുള്ളത്. മരം മുഴുവന്‍ പക്ഷെ ചതുരാകൃതിയില്‍ അല്ല. 10 അടി ഉയരത്തിനുമേലേയ്ക്ക് പോകും തോറും മരത്തിന് വൃത്താകൃതി കൈവരും. എന്നാല്‍ മനുഷ്യരുടെ ഇപെടലല്ല ഈ മരങ്ങള്‍ ചതുരാകൃതിയിലിരിക്കാനുള്ള കാരണം.
മരങ്ങളുടെ ചതുരാകൃതിക്ക് അഗ്‌നിപര്‍വ്വതവുമായി ഒരു പക്ഷെ എന്തെങ്കിലും ബന്ധമുണ്ടാകാമെന്നാണ് ഒരു വിഭാഗത്തിന്റെ വിലയിരുത്തല്‍. എന്നാല്‍ പതിനായിരക്കണക്കിനു വര്‍ഷങ്ങളായി ഈ അഗ്‌നിപര്‍വതം സുഷുപ്തിയിലാണ്. മരങ്ങള്‍ക്ക് പരമാവധി 300 വര്‍ഷത്തില്‍ കൂടുതല്‍ പ്രായമില്ല. അതുകൊണ്ട് തന്നെ അഗ്‌നിപര്‍വ്വതത്തിന്റെ പുറമെയുള്ള ഇടപെടലല്ല മരങ്ങളുടെ ഈ വിചിത്രാകൃതിക്ക് കാരണണമെന്നാണ് മറ്റൊരു വാദം. ഏതായാലും മരങ്ങളുടെ ചതുരാകൃതിയെ സംബന്ധിച്ച് ഏറ്റവും അംഗീകരിക്കപ്പെട്ടിട്ടുള്ള വിശദീകരണം ഇതാണ്.
ഈ മരങ്ങള്‍ ക്വാററേബ്യാ അസ്‌ട്രോലേപിസ് എന്ന വിഭാഗത്തില്‍ പെടുന്നതാണ്. തെക്കേ അമേരിക്കയില്‍ ഇവ ധാരാളമായി കാണപ്പെടാറുണ്ട്. ഇവയ്ക്ക് ഒരിടത്തും കൃത്യമായ വൃത്താകൃതിയില്ല. പനാമയിലെ ഈ താഴ്‌വരയിലെ മരങ്ങള്‍ക്കു വൃത്താകൃതിയില്ലെന്നു മാത്രമല്ല അല്‍പ്പം കൂടി പരന്ന തടിയാണ് ഇവയ്ക്കുള്ളത്. ഇതിനെ ചതുരാകൃതി എന്ന് വിളിക്കുന്നതിനേക്കാള്‍ പരന്ന തടിയെന്നു പറുന്നതാകും ഉചിതം. ഏതായാലും മറ്റു തൃപ്തികരമായ വിശദീകരണം ലഭിക്കും വരെ ജനിതകമായ കാരണങ്ങളാലാണ് മരങ്ങള്‍ക്കു ചതുരാകൃതി ലഭിച്ച്തെന്നു വിശ്വസിക്കുകയേ തല്‍ക്കാലം നിവൃത്തിയുള്ളു.
https://www.facebook.com/Malayalivartha