മാഷ് ഒരു പെണ്ണിന്റെയും അര കണ്ടിട്ടില്ലേ?
ആ ചോദ്യം പുറത്തു ചാടിയപ്പോള്‍ ഞാന്തന്നെ അമ്പരന്നു: ഈശ്വരാ, എന്തൊരു കുരുത്തക്കേടാണ് ചോദിച്ചത്? സഹപാഠിയോടോ ചങ്ങാതിയോടോ ആണെങ്കില്‍ പോട്ടെന്നു വയ്ക്കാം. ചോദിച്ചത് തന്റെ അച്ഛനാകാന്‍ വയസ്സുള്ള ആളോടാണ്, ഗുരുകല്പനായ കവി കുഞ്ഞുണ്ണിമാഷോട്!
പന്നിയങ്കരയിലെ രാമകൃഷ്ണാശ്രമം സ്‌കൂളില്‍ മാഷ് അധ്യാപകനായിരുന്ന കാലത്തെക്കുറിച്ച് അനുസ്മരിക്കുന്നു എം എന്‍ കാരശ്ശേരി.ആശ്രമത്തില്‍ തന്നെയായിരുന്നു അന്ന് മാഷിന്റെ താമസം. കാരശ്ശേരി തൊട്ടടുത്ത മീഞ്ചന്ത ഗവണ്മെന്റ് ആര്ട്‌സ് കോളേജില്‍ അധ്യാപകനും. അവിടെ ഒരു വാടകവീട്ടില്‍ കുടുംബസമേതം താമസിക്കുന്നു. പലപ്പോഴും മീഞ്ചന്തയിലെ ഇടവഴികളിലൂടെ വൈകുന്നേരത്തെ നടത്തം ഇരുവരും ഒന്നിച്ചാണ്. പതിവ് നടത്തത്തിനിടയിലായിരുന്നു ചോദ്യം. മാഷ് ദേഷ്യപ്പെട്ടില്ല:
എന്തേ താന്‍ ചോയ്ക്കാന്‍, എന്നു മാഷിന്റെ തനതു ശൈലിയില്‍ മറുചോദ്യവുമെത്തി.
മാഷ്ടെ ഒരു കവിത കണ്ടപ്പോ തോന്നിയതാ
എന്റെ ഏത് കവിത
പെണ്ണര കണ്ടിട്ടില്ലാത്തതിനാലാമോ ഞാനൊരു കാക്കവിയായത്
ഇനി, കണ്ടെന്നാകില്‍ അരയ്ക്കാക്കവിയാമോ
അത് സത്യാ. ഞാനൊരു പെണ്ണിനെയും ഉടുത്തതഴിച്ച് കണ്ടിട്ടില്ല
ഒരു പെണ്ണിനോടും പ്രേമമോ കാമമോ ഒരിക്കലും തോന്നീട്ടില്ലേ
ഇല്ല
ഒരു തവണയെങ്കിലും പ്രേമിച്ച് അബദ്ധായിട്ടുണ്ടാവുംന്നാ ഞാന്‍ വിചാരിച്ചത്. ഒരു കവിതയുണ്ടല്ലോ
കേട്ടപ്പോള്‍ കാണാന്‍ തോന്നി
കണ്ടപ്പോള്‍ കെട്ടാന്‍ തോന്നി
കെട്ടിനോക്കുമ്പോള്‍ കഷ്ടം!
പെട്ടുപോയെന്നും തോന്നി പിന്നെ
തോന്നലാണ് എല്ലാമെന്ന
താശ്വാസമെന്നും തോന്നി.
മാഷ് ചിരിച്ചു: ഓ. അത് തമാശയല്ലേടോ? ഞാന്‍ ഒരു പെണ്ണിനെയും പ്രേമിച്ചിട്ടുല്ല, കാമിച്ചിട്ടൂല്ല
ഒരു പെണ്ണിനും മാഷോട് ഇങ്ങോട്ട് പ്രേമവും കാമവും ഒന്നും തോന്നീട്ടില്ലേ? കാരശ്ശേരി വീണ്ടും ചോദിച്ചു.
ഇല്ല. എനിക്കേ കുട്ടിക്കാലത്തേ വയസ്സന്റെ മട്ടാ. ഉടുപ്പും നടപ്പും ഒക്കെ അങ്ങന്യാ. എന്നെ കാണുമ്പോ മുതിര്‍ന്നവര്‍ക്കും ചെറുപ്പക്കാര്‍ക്കും ഒക്കെ ഒര് പാവം കാരണവര് എന്ന തോന്നലാ. അതിന്റെടേല്അങ്ങോട്ടോ ഇങ്ങോട്ടോ പ്രേമം തോന്നണത് എങ്ങന്യാ!
ഒര ്‌പെണ്ണും ഒരിക്കലും കാമിച്ചിട്ടില്ല എന്നു വരാമോ? ങ്അ! താനിപ്പോ ചോദിച്ചപ്പളാ ഓര്‍മ്മ തോന്ന്ണത്.
പിന്നെ പറഞ്ഞ കഥയുടെ ചുരുക്കം ഇങ്ങനെ: അന്ന്മാസ്റ്റര്‍ക്ക് ഇരുപതു വയസ്സാണ്. വൈകുന്നേരം ഏതോ ബന്ധു വീട്ടില്‍ എത്തിയിരിക്കുന്നു. അത്താഴം കഴിക്കാറാവുമ്പോഴേക്ക് വീട്ടുകാരന്റെ ദൂരെ താമസിക്കുന്ന അച്ഛനു ദീനം കലശലാണ് എന്നും പറഞ്ഞ് ആളു വന്നു.വല്ലതും കഴിച്ചെന്നു വരുത്തി വീട്ടുകാരെല്ലാവരും കൂടി പുറപ്പെട്ടു. വീടു കാവലിനു വേലക്കാരിപ്പെണ്ണുണ്ട്; അവളൊറ്റക്കാവുന്നതിനു കുഞ്ഞുണ്ണിയുണ്ട്. മാസ്റ്ററെ വെറുമൊരു കാരണവര്‍ ആയിട്ടേ എല്ലാവരും കണക്കാക്കിയിരുന്നുള്ളു.വീട്ടുകാര്‍ ഇറങ്ങിയ ഉടനെ മാസ്റ്റര്‍ ഊണ് കഴിച്ചിട്ട് വീതിയേറിയ തളത്തില്‍ കട്ടിലില്‍ കിടന്നു. പത്തുപതിനഞ്ചു വയസ്സുള്ള വേലക്കാരി അനുവാദം വാങ്ങി തളത്തിന്റെ മറ്റൊരു മൂലയില്‍ പായ വിരിച്ചു.
വഴിനടന്ന ക്ഷീണം കൊണ്ട് കിടന്നപാടെ ഉറങ്ങിപ്പോയ മാഷ്, കുറച്ചുകഴിഞ്ഞ് കട്ടിലില്‍ കൂടെ ആരോ കിടക്കുന്നപോലെ തോന്നിയിട്ടാണ് ഉണര്‍ന്നത്;ആ പെണ്‍കുട്ടിയാണ്. എന്താ ഇവിടെ വന്ന് കിടക്കുന്നത് എന്നു ചോദിച്ചപ്പോള്‍ ഒറ്റയ്ക്ക്കിടക്കാന്‍ പേടിയാണ് എന്നു മറുപടി. പേടിക്കാനൊന്നൂല്ല. അവടെ പോയിക്കെടന്നോളു, ഞാന്‍ ഇവടെയില്ലേ എന്ന് ശാസിച്ച് പറഞ്ഞയച്ചു. കുറച്ചുകഴിഞ്ഞ് വീണ്ടും എത്തിയപ്പോള്‍ കാരണം പറഞ്ഞത് എന്റെ പായില് ഉറുമ്പുണ്ട് എന്നായിരുന്നു. ചെന്നു വിളക്ക് കത്തിച്ച്പായ തട്ടിക്കുടഞ്ഞ് നേരെയാക്കി അവളെ കിടത്തിപ്പോന്നു.
കുറേക്കഴിഞ്ഞ് വീണ്ടും വന്നു: അപ്പുറത്തെന്തോ വല്യ ശബ്ദം കേട്ടപോലെ. നിയ്ക്ക്‌പേട്യാ എന്ന് കെട്ടിപ്പിടിച്ച് കരയുംപോലെ. എവിടെ ശബ്ദം? ഒന്നൂല്ല. കുട്ടിക്ക് തോന്ന്യതാവും. ചെന്ന് കിടക്കൂ എന്ന്ഇത്തിരി കനപ്പിച്ചു. എന്നിട്ടെന്താ, വെളുക്കാന്‍ നേരത്ത് വീണ്ടും വന്ന് കൂടെക്കിടന്നു. ഇത്തവണ തുറന്നുപറഞ്ഞു: നിയ്ക്ക്ഇവടെക്കെടക്കണം
ശരി, കുട്ടി ഇവടെക്കെടന്നോളു എന്നും പറഞ്ഞ് മാഷ് എണീറ്റ് അവളുടെ പായില്‍ച്ചെന്ന് കിടന്നുവത്രേ.
https://www.facebook.com/Malayalivartha