ഈ തോക്കുസ്വാമിയുടെ കഥ ഫുൾ കോമഡി. പ്രിയദർശൻ പടം പോലെ ചിരിച്ചു മടുക്കും.
ജിഷ്ണു പ്രാണോയിക്കു നീതി ലഭിക്കാനായി അമ്മ മഹിജ നടത്തിയ സമരത്തിനിടെ തോക്കു സ്വാമിയെന്ന ഹിമവൽഭദ്രാനന്ദയെ പൊലീസ് അറസ്റ്റ് ചെയ്തത് എങ്ങനെ? തീർത്തും ആടിനെ പട്ടിയാക്കുന്ന നടപടിയാണ് പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. വിവാദങ്ങളുണ്ടാക്കി മാധ്യമങ്ങളിൽ സ്ഥാനം പിടിക്കുന്ന സ്വാമിയാകട്ടെ പുതിയ വിവാദങ്ങളിൽ പെരുത്ത് സന്തോഷത്തിലുമാണ്.
തോക്ക് സ്വാമി എന്ന ഹിമവല്‍ ഭദ്രാനന്ദ ഡിജിപിയെ കാണാനെത്തിയത് ജിഷ്ണുവിന്റെ അമ്മയുടെയും ബന്ധുക്കളുടെയും സമരവുമായി ബന്ധമില്ലാത്ത കാര്യത്തിന്. ജിഷ്ണു പ്രണോയിയുടെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ട് അമ്മ മഹിജയും മറ്റും ഡിജിപിയെ കാണാന്‍ എത്തുന്നതിനു മുമ്പേ തന്നെ തോക്കു സ്വാമിക്ക് ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ കാണാന്‍ അനുമതി ലഭിച്ചിരുന്നു. അതാകട്ടെ ദിവസങ്ങള്‍ക്കു മുമ്പ് ഇയാള്‍ പോലീസ് ആസ്ഥാനവുമായി ബന്ധപ്പെട്ട് വാങ്ങിയതുമാണ്. ബെഹ്‌റയുമായി സംസാരിക്കാന്‍ ഉദ്ദേശിക്കുന്ന വിഷയത്തേക്കുറിച്ചു തോക്കു സ്വാമി അറിയിച്ചിരുന്നു: ഇന്ത്യയും തീവ്രവാദവും.
തോക്കുസ്വാമിയെന്ന ഹിമവൽഭദ്രാനന്ദയെ അറിയാത്തവർ ചുരുക്കമാണ്. ഇടയ്ക്കിടെ വിവാദമുണ്ടാക്കി ചാനലുകളിൽ പ്രത്യക്ഷപ്പെട്ടിരുന്ന സ്വാമിക്ക് പിന്നീട് മാർക്കറ്റ് കുറഞ്ഞപ്പോൾ ഫേസ്ബുക്കിൽ മുഖ്യമന്ത്രി പിണറായി വിജയനെ നാലു ചീത്ത വിളിച്ച് ജയിലിലായി. ഇതിനു പിന്നാലെയാണ് അപ്രതീക്ഷിതമായി സ്വാമി വീണ്ടും അറസ്റ്റിലാകുന്നത്. ജിഷ്ണുവിന്റെ അമ്മ ഡിജിപി ഓഫീസിൽ നടത്തിയ മാർച്ചിൽ സംഘർഷം സൃഷ്ടിക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് സ്വാമിയെ പൊലീസ് അറസ്റ്റ് ചെയ്തത്. മജിസ്ട്രേറ്റ് ജാമ്യം നിഷേധിച്ച തോക്കു സ്വാമി ഇപ്പോൾ 14 ദിവസം റിമാൻഡിലാണ്.
ജിഷ്ണു പ്രണോയിയുടെ കുടുംബവുമായി ഒരു പരിചയവുമില്ലാത്ത കക്ഷിയാണ് തോക്കുസ്വാമി. മഹിജ സമരത്തിനായി ഡിജിപി ഓഫീസിലെത്തിയ ദിവസം തോക്കുസ്വാമിയും കെട്ടും കിടക്കയുമായി തിരുവനന്തപുരത്തെത്തി. കേരളത്തെ ഞെട്ടിക്കുന്ന ഒരു രഹസ്യം ഡിജിപിക്ക് കൈമാറുകയായിരുന്നു കഥാനായകന്റെ ലക്ഷ്യം.
സംഭവദിവസം രാവിലെ ഡിജിപി ഓഫീസിനു മുന്നിലെ പെട്ടിക്കടയിൽ ചായയൊക്കെ കുടിച്ച് നില്ക്കുകയായിരുന്നു സ്വാമി. ഇതിനിടെയാണ് മഹിജയെ പൊലീസ് തടയുന്നതും ഷാജഹാനെയൊക്കെ കസ്റ്റഡിയിലെടുക്കുന്നതും. ഇതുകണ്ട് ചെറിയ കമന്റൊക്കെ പാസാക്കി നില്ക്കുമ്പോഴാണ് മ്യൂസിയം എസ്‌ഐയുടെ ദൃഷ്ടിയിൽ സ്വാമി പെടുന്നത്. ഉടൻ ചോദ്യം വന്നു, 'എന്താ ഇവിടെ'. സ്വാമിയുടെ മറുപടിയും പെട്ടെന്നായിരുന്നു. 'ഡി.ജി.പിയെ കാണാൻ വന്നതാണ്. പിന്നെയല്ലേ പൊടിപൂരം.
ചോദ്യവും പറച്ചിലുമൊന്നും പിന്നെ ഉണ്ടായില്ല. നേരെ പൊലീസിന്റെ ഇടിവണ്ടിയിലേക്ക് . സ്റ്റേഷനിൽനിന്ന് നേരെ കോടതിയിലേക്ക്. കോടതിയിൽവച്ചാണ് താൻ കലാപമുണ്ടാക്കാൻ ശ്രമിച്ചതിനാണ് പിടിയിലായതെന്ന കാര്യം സ്വാമി അറിയുന്നതത്രേ. കുറ്റപത്രത്തിൽ ഗൂഢാലോചന മുതൽ ജാമ്യം കിട്ടാത്ത ഒത്തിരി വകുപ്പുകൾ. പൂജപ്പുര ജയിലിലുമായി. തലയ്ക്കു സ്ഥിരമില്ലാത്ത ഇത്തരം പ്രവർത്തികൾ ചെയ്തുകൂട്ടുന്ന തോക്കു സ്വാമിയേ രാജ്യദ്രോഹകുറ്റവാളിയെപോലെ കൈകാര്യം ചെയ്യുന്നത് കാണുന്പോൾ പ്രിയദർശൻ പടത്തിന്റെ ക്ലൈമാക്സ് ആണ് ഓർമ്മ വരുന്നത്
https://www.facebook.com/Malayalivartha