പശുക്കള്‍ക്ക് വീണ്ടും നല്ലകാലം!
ഇപ്പോള്‍ രാജ്യത്ത് പലയിടങ്ങളിലും നടന്നുവരുന്ന ഭരണം കാണുമ്പോള്‍ മനുഷ്യരെ സേവിക്കാനാണോ മൃഗങ്ങളെ സേവിക്കാനാണോ രാജ്യത്ത് അധികാരികളെ നിയമിച്ചിരിക്കുന്നതെന്ന സംശയം തോന്നും്. ഇപ്പോഴിതാ സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം ഒരു കൂട്ടം ശാസ്ത്രഞ്ജര്‍ പുതിയ കണ്ടുപിടുത്തവുമായി രംഗത്തെത്തിയിരിക്കുന്നു. റോഡിലൂടെയും മറ്റും നടന്നുപോവുന്ന പശുക്കള്‍ക്ക് സുരക്ഷയൊരുക്കുന്ന ഉപകരണമാണ് ഇവര്‍ കണ്ടെത്തിയിരിക്കുന്നത്.ഗുജറാത്ത് സാങ്കേതിക സര്‍വകലാശാലയിലെ ഗവേഷകരാണ് ചിലവ് കുറഞ്ഞ ഈ സെന്‍സര്‍ കണ്ടെത്തിയത്.
വാഹനങ്ങള്‍ക്കെതിരെ വരുന്ന പശുക്കളെ ഇടിയ്ക്കാതിരിക്കാന്‍ വാഹനങ്ങളില്‍ ഘടിപ്പിക്കാനായി ചെലവു കുറഞ്ഞ ഒബ്സ്റ്റക്കിള്‍ ഡിറ്റക്ടറുകളും അലര്‍ട്ട് സിസ്റ്റവുമാണ് ഇവര്‍ കണ്ടെത്തിയിരിക്കുന്നത്. പുതിയ കണ്ടുപിടുത്തത്തിന് 80% കൃത്യത ഉണ്ടെന്നാണ് സെന്‍സര്‍ കണ്ടെത്തിയവരുടെ അവകാശവാദം. ശബ്ദം വഴിയും ഡിസ്‌പ്ലേ ഉപയോഗിച്ചും മുന്നറിയിപ്പ് നല്‍കി ബ്രേക്ക് നല്കാന്‍ സെന്‍സറിന് കഴിയും.
ഹൈവേകളിലും മറ്റും രാത്രിയില്‍ വാഹനം പറപ്പിക്കുമ്പോള്‍ തീര്‍ച്ചയായും ഇത് പ്രയോജനപ്പെടുമെന്നാണ് ഗവേഷകരുടെ അഭിപ്രായം. മറ്റു മൃഗങ്ങളേയും സെന്‍സറിന് തിരിച്ചറിയാനാവും. തീരെ ചിലവുകുറവാണ് ഈ സെന്‍സര്‍ ഉത്പാദിപ്പിക്കാന്‍ എന്നും വിദഗ്ധര്‍ പറയുന്നു. എന്തായാലും വാഹന നിര്‍മാതാക്കള്‍ ഈ സെന്‍സര്‍ ഉപയോഗിക്കാന്‍ മുതിര്‍ന്നില്ലെങ്കില്‍ നിര്‍ബന്ധമായും എല്ലാവരും ഇത് വാഹനങ്ങളില്‍ പിടിപ്പിക്കണം എന്ന് അധികാരികള്‍ കട്ടായം പറയുമോ എന്നാണ് ഇതേക്കുറിച്ചറിഞ്ഞവര്‍ ഉന്നയിക്കുന്ന സംശയം. ഷൂസില്‍ പിടിപ്പിക്കാനുള്ള ഇത്തരമൊരു സെന്‍സര്‍ കണ്ടെത്തിയിരുന്നെങ്കില്‍ ചാണകത്തില്‍ ചവിട്ടാതെ നടക്കാന്‍ സാധിച്ചേനെ എന്നാണ് ചില വിരുതന്മാര്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്.
https://www.facebook.com/Malayalivartha