നൃത്തം ചെയ്യാന്‍ പ്രായം ഒരു പ്രതിബന്ധമാണോ? ഈ വൃദ്ധ ദമ്പതികളുടെ നൃത്തം ലോകത്തെ അതിശയിപ്പിച്ചു
നമ്മള്‍ ഇന്ത്യക്കാര്‍ക്ക് നൃത്തം ചെയ്യാന്‍ ഒരല്‍പം വിമുഖതയുണ്ട്. അത് സാമൂഹിക ചുറ്റുപാടുകള്‍ മൂലമാകാം അല്ലെങ്കില്‍ അറിയാത്ത പണിക്ക് പോകുന്നത് എന്ന ചിന്ത കൊണ്ടാകാം. മനസില്‍ കെട്ടിനില്‍ക്കുന്ന ദു:ഖത്തിന്റെ ഭാരം അലിയിക്കാന്‍ നൃത്തത്തിന് പ്രത്യേകം കഴിവുണ്ട്. പാശ്ചാത്യര്‍ ആഘോഷ വേളകളില്‍ ഇണതിരിഞ്ഞ് നൃത്തം ചെയ്യുന്നത് സിനിമകളില്‍ കണ്ട പരിചയമേ നമുക്കുള്ളൂ.
പാശ്ചാത്യരായ ഒരു വൃദ്ധ ജോഡി നൃത്തം വയ്ക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നുണ്ട്. വളരെ കാലം മുമ്പേ നൃത്തം അഭ്യസിച്ചിട്ടുള്ള വിദഗ്ധരേപ്പോലെ പല സ്‌റ്റെപ്പുകളും അനായേസേന ഇവര്‍ പുറത്തിറക്കുന്നു. ആസ്ട്രിയയില്‍ നിന്നുള്ള ദമ്പതിമാരായ ഡയറ്റ്മര്‍ എറെന്‍ട്രോട്ടും നെലിയയുമാണ് കൗതുകം നിറയ്ക്കുന്ന ഈ വീഡിയോയില്‍ ആടിപ്പാടുന്നത്.
ഇതില്‍ എറെന്‍ട്രോട്ടിന് 70-ഉം നെലിയയ്ക്ക് 64-ഉം ആണ് പ്രായം. ബവേറിയയില്‍ നടന്ന ഒരു നൃത്ത മത്സരത്തിലാണ് ഇവര്‍ കഴിവുകള്‍ പുറത്തിറക്കുന്നത്. പത്തുലക്ഷത്തിലേറെ ആളുകള്‍ ഇവരുടെ നൃത്തം കണ്ടുകഴിഞ്ഞു. പ്രായം കുറഞ്ഞവരെ വെല്ലുന്ന മെയ് വഴക്കമുള്ള ഈ ദമ്പതികള്‍ക്ക് ലോകം മുഴുവന്‍ ആരാധകരായിക്കഴിഞ്ഞു.
https://www.facebook.com/Malayalivartha