ആകാശത്തു ജനിച്ച കുഞ്ഞിന് ആജീവനാന്തം സൗജന്യയാത്ര നൽകി വിമാനകമ്പനി
തുർക്കി എയർലൈൻ വിമാനമായ ബോയിംഗ് 737 വിമാനത്തിൽ യുവതി പെണ്‍കുഞ്ഞിനു ജന്മം നൽകി. ഗിനിയയിൽ നിന്നും ഇസ്താംബുളിലേക്കു പോയ ടർക്കിഷ് എയർലൈൻസിലാണ് 42,000 അടി ഉയരത്തിൽ വച്ച് നാഫി ഡയബി എന്ന ഫ്രഞ്ച് യുവതി പെണ്‍കുഞ്ഞിന് ജന്മം നൽകിയത്. കുഞ്ഞിന് എയർലൈൻസിന്റെ വക കിടിലൻ ഓഫറും ലഭിച്ചു. വിമാനത്തിൽ ആജീവനാന്ത സൗജന്യ സഞ്ചാരമാണ് ഇവർ നൽകിയിരിക്കുന്നത്.
യുവതിക്ക് സഹായത്തിന് എത്തിയത് വിമാനത്തിലെ എയർഹോസ്റ്റസുമാരാണ്. ഇതിന്റെ ചിത്രങ്ങൾ വിമാനത്തിലെ ക്യാപ്റ്റനും എയർഹോസ്റ്റസുമാരും ട്വിറ്ററിൽ പോസ്റ്റ്ചെയ്തതിനെ തുടർന്നാണ് എല്ലാവരും സംഭവം അറിഞ്ഞത്. കദിജു എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്.
പ്രസവത്തെ തുടർന്ന് പടിഞ്ഞാറൻആഫ്രിക്കയിലെ ബുർക്കിന ഫാസോയിൽ നിലത്തിറക്കിയ വിമാനത്തിൽ നിന്നും ഇരുവരെയും ആശുപത്രിയിൽ എത്തിച്ചു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു എന്നാണ് എയർലൈൻ അധികൃതർ അറിയിച്ചിരിക്കുന്നത്. തുർക്കിഷ് എയർലൈൻസിന്റെ നിയമമനുസരിച്ച് ഗർഭിണിയായ സ്ത്രീ വിമാനത്തിൽ യാത്ര ചെയ്യണമെങ്കിൽ യാത്ര ചെയ്യാൻ ആരോഗ്യവതിയാണെന്ന് കാണിച്ച് ഡോക്ടറുടെ കത്ത് നല്‍കണം.
https://www.facebook.com/Malayalivartha