തത്ത പറയുന്നതു പോലെ ആരെക്കൊണ്ടും പറയിക്കാം; എന്നാല്‍ ഐന്സ്റ്റീന് പറയുംപോലെ പറയിക്കാന്‍ പറ്റുമോ?
മനുഷ്യരെ പോലെ സംസാരിക്കാന്‍ തത്തകളെ പരിശീലിപ്പിക്കാന്‍ കഴിയുമെന്ന് എല്ലാവര്ക്കും അറിയാം. പക്ഷേ, ഈ ആഫ്രിക്കന്‍ സ്വദേശി ഐന്സ്റ്റീന് അതുക്കും മേലെയാണ്! നായയെപ്പോലെ കുരയ്ക്കാനും മൂങ്ങയെപ്പോലെ മൂളാനും മറ്റു പക്ഷികളെപ്പോലെ ശബ്ദിക്കാനും ഐന്‍സ്റ്റീനു കഴിയും; പോരാത്തതിന് ബഹിരാകാശവാഹനത്തിന്റെ ശബ്ദവും പുള്ളിക്കാരന് നിഷ്പ്രയാസം അനുകരിക്കും! എന്താ വിശ്വാസമാകുന്നില്ലേ? പക്ഷേ സംഗതി സത്യമാണ് കേട്ടോ?
ആഫ്രിക്കന്‍ ഗ്രേ പാരറ്റ് ഇനത്തില്‍പ്പെട്ട ഈ തത്തയ്ക്ക് 200 വാക്കുകളറിയാം. നിങ്ങള്‍ പറയുന്ന ഏതു ശബ്ദവും ഐന്സ്റ്റീന് അനുകരിക്കാനാവും. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഐന്സ്റ്റീന് 30-ാം പിറന്നാള്‍ ആഘോഷിച്ചത്. പിറന്നാള്‍ സമ്മാനമായി ഐന്‍സ്റ്റീന്റെ മിമിക്രി വീഡിയോ പരിശീലകനായ ആദം പാറ്റേഴ്സണ്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.
ഓപ്പറയിലെ ഗായകനായും കതകില്‍ മുട്ടുന്ന ശബ്ദമുണ്ടാക്കിയും എന്തിന് സ്വന്തമായി പിറന്നാളാശംസകള്‍ പറഞ്ഞും താരമായിരിക്കുകയാണ് ഐന്സ്റ്റീന്. അമേരിക്കയിലെ നോക്സ് വില്ലെ മൃഗശാലയിലെ അന്തേവാസിയാണ് ഈ തത്ത.
https://www.facebook.com/Malayalivartha